ദത്ത് കേസ് ,നടന്നത് മുഖ്യമന്ത്രി അറിഞ്ഞുള്ള മനുഷ്യക്കടത്ത് ;വി ഡി സതീശൻ

0
322

ദത്ത് വിവാദത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത് . അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും,അദ്ദേഹം ആരോപിച്ചു .ഇതിൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.തിരുവനന്തപുരത്ത്  മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

കഴിഞ്ഞ വര്ഷം ഒക്ടോബർ 22 നായിരുന്നു കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കിട്ടുന്നത്. അന്ന് രാത്രി തന്നെ കുഞ്ഞിനെ  ആശുപത്രിയിൽ കൊണ്ടു പോയി പരിശോധിച്ച് ആൺ കുട്ടിയെ പെൺകുട്ടി എന്ന്  രേഖകളിൽ മാറ്റിയ എഴുതുകയായിരുന്നു .ഇതിൽ തന്നെ ഗൂഡാലോചന നടന്നിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി .കൂടാതെ ഇക്കാര്യം അറിഞ്ഞു കൊണ്ട് തന്നെ കുട്ടിയെ ആന്ധ്രയിലെ ദമ്പതികൾക്ക് ദെത്ത നൽകുകയായിരുന്നു .

കഴിഞ്ഞ ഓഗസ്റ്റ് 11ന് വീണ്ടും കുട്ടിയെ അന്വേഷിച്ച് അനുപമ എത്തിയപ്പോൾ ബന്ധപ്പെട്ടവർ മറുപടിയൊന്നും നൽകിയില്ല . അമ്മ കുട്ടിയെ അന്വേഷിച്ച് വന്നതിന് ശേഷം ദത്ത് കൊടുത്തത് സ്ഥിരപ്പെടുത്താൻ വേണ്ടി  കോടതിയിൽ സത്യവാങ്മൂലം നൽകുകയാണ് ചെയ്തത് .ഇത്തരത്തിൽ മൊത്തത്തിൽ നിയമവിരുദ്ധമായാണ് ഓരോ കാര്യങ്ങളും നടന്നതെന്നും അദ്ദേഹം ആരോപിച്ചു .

കുഞ്ഞുങ്ങളെ ദെത്തെടുക്കുന്നതിനും  കർക്കശമായ നിയമങ്ങളാണ് ഉള്ളത് .എന്നാൽ ഈ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തുകയാണ് ഇവിടെ ചെയ്തത് .നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തിക്കൊണ്ട് നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ. ഇതൊരു മനുഷ്യക്കടത്താണെന്നും അദ്ദേഹം ആരോപിച്ചു.