ബിജെപി എം എൽ എയെ കണ്ടം വഴി ഓടിച്ച് ജനക്കൂട്ടം

0
160

ഇലക്ഷന് അടുക്കുമ്പോൾ മാത്രം എത്തുന്ന ചില നേതാക്കൾ എല്ലാ നാട്ടിലും കാണറുണ്ട് അല്ലേ .ഇലക്ഷൻ സമയത്ത് വീടുകളിലെത്തി അത് തരാം ഇത് തരാം എന്നെല്ലാം വാഗ്താണങ്ങൾ നൽകി ജയിച്ചുകഴിയുമ്പോൾ പൊടിയും തട്ടി പോകുന്ന ഇത്തരം നേതാക്കളെ പിന്നെ കാണണമെങ്കിൽ അടുത്ത ഇലക്ഷൻ ആകണം .എന്നാൽ ഇതാ അത്തരത്തിൽ വോട്ട് ചോദിക്കാനായി എത്തിയ എം എൽ എ യെ നാട്ടുകാർ കൂട്ടം ചേർന്ന് പറപ്പിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് .

ഉത്തര്‍പ്രദേശില്‍ തന്റെ സിറ്റിങ് മണ്ഡലത്തില്‍ വോട്ട് ചോദിച്ചെത്തിയ ബിജെപി എംഎല്‍എയെ ആണ് നാട്ടുകാര്‍ ഇത്തരത്തിൽ ഓടിച്ചത്. ഖതൗലി മണ്ഡലത്തിലെ  എംഎല്‍എ ആയ  വിക്രം സിങ് സൈനിയെ ആണ് നാട്ടുകാര്‍ ബുധനാഴ്ച തടഞ്ഞത്. ഇലക്ഷൻ പ്രചാരണത്തിന് എത്തിയ എംഎൽഎയെ കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ പോലും ജനക്കൂട്ടം സമ്മതിച്ചില്ല .

ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് .ഗ്രാമത്തിലെത്തിയ എം.എൽ.എയുടെ സമീപം ആളുകൾ തടിച്ചുകൂടുന്നതും ഇതോടെ എം.എൽ.എ കാറിൽ കയറുന്നതും വിഡിയോയിൽ കാണാൻ സാധിക്കും . കാറിൽ കയറിയതിന് ശേഷവും ഗ്രാമവാസികൾ എം.എൽ.എക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പിന്തുടർന്നു. ഇതോടെ ഗ്രാമവാസികളോട് കയർത്ത് സംസാരിക്കുന്ന സൈനി പിന്നീട് കാറിലിരുന്ന് കൈകൂപ്പി പോകുന്നതും വിഡിയോയിൽ കാണാവുന്നതാണ് .