നാമനിർദേശ പത്രിക തള്ളി;കളക്ട്രേറ്റിന് മുന്നിൽ ആം ആദ്മി നേതാവിന്റെ ആത്മഹത്യ ശ്രമം

0
146

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധിവാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് .തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്ത  നേതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതും, സീറ്റ് കിട്ടാതെ വന്നതോടെ നിമിഷനേരം കൊണ്ട് പാർട്ടിമാറുന്ന നേതാക്കളും,കൂടാതെ സീറ്റ് കിട്ടിയില്ല എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന  നേതാക്കളുടെയുമെല്ലാം വാർത്തകളാണ് യുപിയിൽ നിന്നും വരുന്നത്.വീണ്ടും അത്തരം ഒരു വാർത്ത തന്നെയാണ് യു പിയിൽ നിന്നും വരുന്നത് .ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി സ്വയം എണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നതാണ് വാർത്ത .

നാമനിർദേശ പത്രിക തള്ളി എന്ന് അറിഞ്ഞപ്പോളാണ് ആം ആദ്മി പാർട്ടിയുടെ ജോഗീന്ദർ സിങ്‌ ജീവനൊടുക്കാൻ പരസ്യമായി ശ്രമിച്ചത്. മണ്ണെണ്ണയുമായി കലക്ടറുടെ ഓഫിസിന് സമീപമെത്തിയ അദ്ദേഹം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉരച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. പക്ഷേ ഉടൻ തന്നെ പൊലീസെത്തി ഇയാളെ പിടിച്ചുമാറ്റി ..സിങ്ങിന്റെ നാമനിർദ്ദേശ പത്രികയിൽ  നിർണായകമായ ചില വിവരങ്ങൾ പൂരിപ്പിക്കാത്തതിനാലാണ്  റിട്ടേണിംഗ് ഓഫീസർ  അത് നിരസിച്ചത് എന്നാണ്  ഔദ്യോഗിക വൃത്തങ്ങൾ അറിയിചിരിക്കുന്നത് .

എന്തായാലും  ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധം തുടരാനാണ് ജോഗിന്ദർ സിങ്ങിന്റെ തീരുമാനം , നാമനിർദേശ പത്രിക പൂരിപ്പിക്കുന്നതിലെ തെറ്റ് തിരുത്താൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് സിംഗ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിന് മുന്നിൽ ധർണ നടതുകയും ചെയ്തു .58 കാരനായ അദ്ദേഹം ജനുവരി 20നായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്