ഉർവ്വശിയുടെ സഹോദരന്റെ ഭാര്യ ജീവനൊടുക്കി: മരണകാരണം കടുത്ത ദാരിദ്രവും അസുഖങ്ങളും

0
150

നടി ഉർവ്വശിയുടെ സഹോദരന്റെ ഭാര്യ പ്രമീളയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സഹോദരൻ സുശീന്ദ്രനേയും പ്രമീളയേയും ഒരേ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടുത്ത ദാരിദ്ര്യത്തേയും അസുഖത്തെയും തുടർന്നാണ് ജീവിതം അവസാനിപ്പിച്ചത് എന്നാണ് ഇരുവരും ആത്മഹത്യാക്കുറുപ്പിൽ കുറിച്ചത്.

മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും സ്വന്തം തീരുമാന പ്രകാരമാണ് മരിക്കാൻ തീരുമാനിച്ചതെന്നും അവർ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. പോസ്റ്റുമാർട്ടം നടത്തരുതെന്ന അഭ്യർത്ഥനയും ഇവർ നടത്തിയിരുന്നു. പക്ഷേ ഇത് ചെവിക്കൊള്ളാനാവില്ലെന്ന് പോലീസ് അറിയിച്ചു.

ഉർവ്വശി യുടെ സഹോദരനുമായുള്ള പ്രമീളയുടെ വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. നടി കൽപ്പനയായിരുന്നു പ്രമീളയെ സാമ്പത്തികമായി സഹായിച്ചത്. കൽപ്പനയുടെ മരണത്തിന് ശേഷം ഇവർ വീണ്ടും പ്രതിസന്ധിയിലായി. മരുന്ന് വാങ്ങാനും ഭക്ഷണത്തിനുമുള്ള പണം കണ്ടെത്താനും പ്രയാസപ്പെട്ടിരുന്നുവെന്ന് അയൽവാസികൾ പറയുന്നു.