എനിക്ക് ചേച്ചിയെ കെട്ടണം പാറുക്കുട്ടിയുടെ വൈറൽ വീഡിയോ

0
130

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പാറുക്കുട്ടി.സ്വന്തം വീട്ടിലെ കുട്ടിയായി കണ്ടാണ് സ്വീകരണ മുറിയിലെ പാറുവിന്റെ കുസൃതിത്തരങ്ങൾ പ്രേക്ഷകർ ആസ്വദിക്കുന്നത്. ഉപ്പുമുളകും, എരിവും പുളിയും എന്നീ സീരിയലുകളിലൂടെയാണ് ബാലുവും കുടുംബവും ശ്രദ്ധിക്കപ്പെടുന്നത്.ബാലുവും നീലുവും അഞ്ച് മക്കളും അടങ്ങുന്ന കുടുംബം അതി ​ഗംഭീരമായാണ് ആരാധകരെ ആർഷിക്കുന്നത്. ജനിച്ച് ആറ് മാസമായപ്പോഴാണ് അഭിനയിക്കാൻ പാറുക്കുട്ടി എന്ന അമേയ എത്തുന്നത്.

അതോടെ പാറുക്കുട്ടി ലക്ഷക്കണക്കിന് ആരാധകരുടെ കുസൃതിക്കുടുക്കയായി. ഇപ്പോൾ സീരിയയിലെ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹിയും പാറുക്കുട്ടിയും തമ്മിലുള്ള റീൽസാണ് സോഷ്യൽ മീഡിയിയിൽ വൈറലാകുന്നത്. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്ന ‘മാരി മി’ വിഡിയോയുമായാണ് പാറുക്കുട്ടിയും ലച്ചുവും എത്തിയിരിക്കുന്നത്. പാറുക്കുട്ടിയുടെ കുസൃതിയും ക്യൂട്ട്‌നെസ്സും നിറഞ്ഞ വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.