മീ ടുവിൽ പോരടിച്ച് ജയിച്ചവനാണ് ഉണ്ണിമുകുന്ദൻ : കട്ട സപ്പോർട്ടുമായി രാഹുൽ ഈശ്വർ

0
172

മീ ടു ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയകളിലും ചാനൽ ചർച്ചകളിലും സജീവമായ വിഷയം. യുവനടി നടൻ വിജയ് ബാബുവിനെതിരെ പീഡന പരാതി ഉന്നയിച്ച ശേഷം നിരവധി പ്പേർ വിജയ്ബാബുവിനെ അനുകൂലുച്ചും പ്രതികൂലിച്ചും രം​ഗെത്തെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു പ്രണുഖ ചാനൽ ചർച്ചയിൽ നടി മാല പാർവ്വതിയും രാഷ്ട്രീയ നീരിക്ഷൻ രാഹുൽ ഈശ്വറും പങ്കെടുത്തിരുന്നു.

ഇതിൽ ഇത്തരത്തിൽ ആരോപണ വിധേയരാകുന്ന പുരുഷൻ മാരുടെ ജീവിതം തകർന്നു പോയതിനെക്കുറിച്ച് രാഹുൽ ഈശ്വർ പറഞ്ഞപ്പോൾ മാല പാർവ്വതി ഈ വിഷയത്തെ പ്രതിരോധിക്കാനായി ജീവിതെ തകർന്നു പോയ നിരവധി കുരുന്നുകൾ നിർഭയയിൽ വസിക്കുന്നുണ്ടെന്നും പതിനാറും പതിന്ഞ്ചും വയസ്സുള്ള കുഞ്ഞുങ്ങൾ അവരുടെ തന്നെ പിഞ്ചു കുഞ്ഞുങ്ങളുമായി ജീവിക്കുന്നതും അഞ്ചും ആറും വയസ്സുള്ള കുഞ്ഞുങ്ങൾ പോലും സ്വന്തം വീട്ടിൽ നിനും ഇത്തരത്തിൽ അക്രമങ്ങൾ നേരിട്ട് അവിടെയെത്തിപ്പെട്ടതിനെക്കുറിച്ചും മാലാപ്ർവ്വതി എടുത്തു പറയുന്നു. അപ്പോഴാണ് നടൻ ഉണ്ണിമുകുന്ദനെതിരായ പരാതിയെക്കുറിച്ച് രാഹുൽ ഈശ്വർ സംസാരിച്ചത്.

നടൻ ഉണ്ണിമുകുന്ദനെതിരേയും ഇത്തരത്തിൽ വ്യാജ പരാതി വന്നിരുന്നുവെന്നും ഉണ്ണി അതിൽ ശക്തമായി പോരാടി വിജയിച്ചുവെന്നും രാഹുൽ ഈശ്വർ പറയുന്നു. ഉണ്ണി മുകുന്ദന് മാനസിക ബലം ഉല്ളതുകൊണ്ട് മാത്രമാണ് പോരാടി ജയിക്കാൻ കഴിഞ്ഞതെന്നും രാഹുൽ ഈസ്വർ പറുന്നു. അതിന് മറുപടിയായി ഉണ്ണിമുകുന്ദനെ സമൂഹം മാറ്റി നിർത്തിയിട്ടില്ലായെന്നും ഉണ്ണിയെ സ്റ്റാറായി തന്നെയാണ് ഇപ്പോഴും കണക്കാക്കുന്നതെന്നും മാലപാർവ്വതി മറുപടി പറയുന്നു. ഇതുപോലെതന്നെ പോരാടി ജയിക്കാനാണ് വിജയ്ബാബു ശ്രമിക്കുന്നത് എന്നാണ് രാഹുൽ ഈശ്വർ പറയുന്നക്.

ഇതേ സമയം തന്നെ വാർത്താ അവതാരകൻ ഇചപെടുകയും ഉണ്ണിമുകുന്ദനിൽ നിന്നും തികച്ചും വ്യത്യസ്ഥനാണ് വിജയ് ബാബു എന്ന് ഓർമ്മിപ്പിക്കുകയാണ്. ഉണ്ണിമുകുന്ദൻ ഒരിക്കലും ഇരയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും അങ്ങനെ നിയമം ലംഘിച്ചല്ല പോരാടേണ്ടിചിരുന്നതെന്നും അവതാാരകൻ ഓർമ്മിപ്പിക്കുന്നു. കോതി പറയുന്നതുവരെ നമ്മൾ ആരോപണവിദേ?നെ ശിക്ഷിക്കാൻ പാടില്ല എന്നാണ് രാഹുൽ ഈശ്വറിന്റെ അഭിപ്രായം.

കഴിഞ്ഞ ദിവസം നടന്ന അമ്മയുടെഎക്സിക്യൂട്ടീവ് യോഗത്തിൽ നടൻമാരായ ഉണ്ണി മുകുന്ദൻ, സിദ്ധിഖ് എന്നിവർ വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനോട് അനുകൂലിക്കാനാകില്ലെന്നായിരുന്നു ഉണ്ണി മുകുന്ദൻ യോഗത്തിൽ പ്രതികരിച്ചത്. തനിക്കെതിരേയും ഇത്തരത്തിൽ ഒരു കേസ് നിലനിൽക്കുന്നുണ്ടെന്നും താനും അനുഭവിക്കുകയാണെന്നും സത്യാവസ്ഥ അറിഞ്ഞതിന് ശേഷം മാത്രം മതി നടിപടിയെന്നും ഉണ്ണി മുകുന്ദൻ യോഗത്തിൽ അഭിപ്രായപ്പെട്ടു.

2018 ലായിരുന്നു ഉണ്ണി മുകുന്ദനെതിരെ യുവതി പീഡന ആരോപണം ഉയർത്തിയത്. കഥ കേള്‍ക്കാന്‍ വേണ്ടി വീട്ടിലേക്ക് വിളിപ്പിച്ച ഉണ്ണി മുകുന്ദന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. സിനിമയുടെ കഥ കേൾക്കാൻ ഉണ്ണി മുകുന്ദൻ താത്പര്യം പ്രകടിപ്പിച്ചില്ലെന്നും തിരക്കഥയുമായി വരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും തിരക്കഥയുമായി വരാം എന്ന് പറഞ്ഞ് ഇറങ്ങാന്‍ നോക്കുമ്പോള്‍ ഉണ്ണി മുകുന്ദന്‍ തന്നെ കയറിപ്പിടിച്ചു എന്നും യുവതി പരാതിയിൽ ആരോപിച്ചിരുന്നു.

കുതറിമാറാൻ ശ്രമിച്ച തന്നെ ബലമായി ചുംബിക്കാനുള്ള ശ്രമവും ഉണ്ണി നടത്തി താന്‍ ബഹളം വച്ചപ്പോള്‍ ആണ് ഉണ്ണി മുകുന്ദന്‍ തന്നെ വിട്ടത് എന്നും യുവതി ആരോപിച്ചിരുന്നു.ഇക്കാര്യങ്ങൾ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ ആ സുഹൃത്തിനെ ഭീഷണിപ്പെടുത്താനും ഉണ്ണി ശ്രമിച്ചെന്നും യുവതി ആരോപിച്ചിരുന്നു. 2017 സെപ്തംബര്‍ 17ന് ആയിരുന്നു ഇത്.

പിന്നീട് യുവതി കോടതിയില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ എറണാകുളം ജില്ലാ കോടതിയിൽ ഉണ്ണി മുകുന്ദൻ ഹാജരായിരുന്നു. തുടർന്ന് രണ്ട് പേരുടെ ആൾ ജാമ്യത്തിലായിരുന്നു ഉണ്ണിക്ക് ജാമ്യം ലഭിച്ചത്. ഇപ്പോഴും ജാമ്യത്തിലാണ് ഉണ്ണി മുകുന്ദൻ ഉള്ളത്.