മദ്യഷോപ്പുകൾ അടിച്ചു തകർക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു വീട്ടമ്മയും ഉണ്ടാകില്ല. അന്തിയാകുമ്പോ കള്ളും കുടിച്ച് കയറി വന്ന് അമ്മമാരെ തല്ലുന്ന അച്ഛൻമാർ അന്നും ഇന്നും മിക്ക വീടിന്റേയും അകത്തളങ്ങലിലെ കാഴ്ചകളാണ്. പലപ്പോഴും ഇവരൊക്കെ ആരൊക്കെയോ ശപിച്ച് തങ്ങളുടെ ജീവിതത്തിന്റെ ദുർവിധിയേയുെം കുറ്റപ്പെടുത്തി കവിയുകയാണ് പതിവ്. എന്നാൽആരും തന്നെ വലിയ കൈവിട്ടൊരു കളിക്ക് മുതിരില്ല. പലപ്പോഴും വോട്ട് ബാങ്കിങ്ങിനായി പല സർക്കാരും മദ്യം നിരോധിക്കുമെന്ന് പറയാറുണ്ടെങ്കിലും അങ്ങനെ ഒരു കാര്യം നടക്കാറുമില്ല.
എന്തായയാലും ഈ സംഭവത്തിന് മധ്യപ്രദേശിൽ ഒരു പരിഹാരം ആയി എങ്ങനെയെന്നല്ലേ ..അവിടെ ഒരു മദ്യഷോപ്പ് അടിച്ചുതകര്‍ത്ത് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ഞായറാഴ്ചയാണ് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു മദ്യഷോപ്പ് ഇവര്‍ നശിപ്പിച്ചത്. അത്തരം കടകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ അടച്ചുപൂട്ടണമെന്ന് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.ഉമാഭാരതി മദ്യഷോപ്പിന് നേരെ ഇഷ്ടിക എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതാദ്യമായല്ല പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശില്‍ മദ്യവില്‍പന നിരോധിക്കണമെന്ന് ഉമാഭാരതി ആവശ്യപ്പെടുന്നത്.മധ്യപ്രദേശില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമാഭാരതി ഈ വര്‍ഷമാദ്യം രംഗത്തു വന്നിരുന്നു.മദ്യഷോപ്പുകള്‍ അടയ്ക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ താന്‍ തെരുവിലിറങ്ങുമെന്ന് ഉമാഭാരതി പറഞ്ഞിരുന്നു.തൊഴിലാളികളുടെ മുഴുവന്‍ വരുമാനവും മദ്യം വാങ്ങിത്തീരുന്നുവെന്നും ഈ കടകള്‍ സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണെന്നും ഉമാഭാരതി പറഞ്ഞു.