യുക്രൈന് റഷ്യ യുദ്ധം രണ്ടായിച്ച പിന്നിട്ടപ്പോൾ വളരെ നിർണായകമായ വാർത്തയാണ് പുറത്ത് വരുന്നത്.വ്‌ലാഡിമര്‍ പുടിന് മറവിരോഗവും പാര്‍ക്കിന്‍സണ്‍സും എന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. അര്‍ബുദ രോഗ ബാധിതനായിരുന്ന പുടിന്റെ ചികിത്സയും ഇതുമായി ബന്ധപ്പെട്ട് എടുത്ത സ്റ്റിറോയിഡുകളുമാണ് രോഗങ്ങള്‍ക്ക് കാരണമായതെന്നാണ് വിവരം.പുടിന്റെ മാനസിക പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ യുക്രൈന്‍ അധിനിവേശത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഫൈവ് ഐസ് എന്ന രഹസ്യാന്വേഷണ കൂട്ടയ്മയാണ് പുടിന്റെ രോഗവിവരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നേരത്തെ പുടിന് പാര്‍ക്കിന്‍സണ്‍സാണെന്ന റിപ്പോര്‍റ്റുകൾ പുറത്ത് വന്നിരുന്നു.എന്നാൽ റഷ്യ അതിനെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്.നേരത്തെ, യുകെയുടെ മുൻ വിദേശകാര്യ സെക്രട്ടറി ലോർഡ് ഡേവിഡ് ഓവൻ സമാനമായ നിരീക്ഷണം നടത്തിയിരുന്നു, പുടിന് അനാബോളിക് സ്റ്റിറോയിഡുകൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു പറഞ്ഞു, ഇത് ഒരു വ്യക്തിയുടെ ആക്രമണം വർദ്ധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു .
പുടിൻ ‘സംയമനം നഷ്ടപ്പെടുന്നത്’ പോലുള്ള ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എന്നും അയാൾക്ക് പാർക്കിൻസൺസ് ഉണ്ടാകാം എന്നും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുൻ മേധാവി സർ റിച്ചാർഡ് ഡിയർലോവ് അടുത്തിടെ പറഞ്ഞിരുന്നു .