യുക്രൈൻ -റഷ്യ യുദ്ധം ;മരണസംഖ്യ ഉയരുന്നു ,ആശങ്കയിൽ ലോകം

0
155

യുക്രൈനിലെ രണ്ടു ഗ്രാമങ്ങളുടെ നിയന്ത്രണം റഷ്യ പിടിച്ചെടുത്തതായിറിപ്പോർട്ടുകൾ പുറത്ത് . അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.കൂടാതെ റഷ്യയുടെ ആക്രമണത്തിൽ നിരവധി മരണങ്ങൾ നടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .. സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിന്‍ ഉത്തരവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യോമാക്രമണം തുടങ്ങി.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു  റഷ്യ ആക്രമണം ആരംഭിച്ചത്. യുക്രൈനും ശക്തമായ ഭാഷയില്‍ തന്നെയാണ്തിരിച്ചടിക്കുന്നതും  പ്രതിരോധിക്കാന്‍ നില്‍ക്കരുതെന്നും കീഴടങ്ങണമെന്നുമുള്ള റഷ്യന്‍ ഭീഷണികള്‍ അവഗണിച്ച് അഞ്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയില്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്‌.രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ പട്ടാളം ഏതറ്റം വരെയും പോകുമെന്ന് യുക്രൈന്‍ പറഞ്ഞു.

അതേസമയം തന്നെ  റഷ്യ-യുക്രൈന്‍ സംഘര്‍ഷം അതീവ അപകടകരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് ഇന്ത്യ പറഞ്ഞു. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ മേഖലയുടെ സമാധാനം തകരുമെന്നും ഇന്ത്യ അവകാശപ്പെട്ടു .ഇതേസമയം തന്നെ  യുക്രൈനിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു .

മലയാളികളെ സുരക്ഷാകാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനു കത്തയച്ചതായി മുഖ്യമന്ത്രി അറിയിച്ചു.‘കേരളത്തില്‍ നിന്നുള്ള 2,320 വിദ്യാര്‍ത്ഥികള്‍ നിലവില്‍ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്കാൻ കത്തയച്ചിരിക്കുന്നത് .ഉക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തിൽ  ആവശ്യപ്പെട്ടിട്ടുണ്ട് ,