തമിഴ്നാട് ചെന്നെ താമ്പുറത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണിത്. നിർത്തിയിട്ടിരുന്ന ലോറിയുടെ ടയറിന്റെ പഞ്ചർ ഒട്ടിക്കുന്നതിനിടയിൽ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു, സംഭവത്തിൽ ചെന്നൈ മണിമംഗലം സ്വദേശി പ്രകാശ് (40) മരിച്ചു.
ടയറിന്റെ പഞ്ചർ ശരിയാക്കുന്നതിനിടെ എയർ കംപ്രഷൻ മൂലം അപ്രതീക്ഷിതമായി ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. ദൃശ്യങ്ങളിൽ കാണുന്ന പോലെ പ്രകാശ് ദൂരേക്ക് തെറിച്ചുവീഴുകയും ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങുകയും ആയിരുന്നു. ഉടൻതന്നെ സഹപ്രവർത്തകർ പോലീസിൽ വിവരം അറിയിച്ചു. പോലീസെത്തി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.