മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നാടുവിട്ട യുവതികളെയും, ഇവരെ കടത്തിക്കൊണ്ടു പോയ യുവാക്കളേയും പള്ളിക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു.ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നരയും നാലും 12ഉം വയസ്സുള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. പള്ളിക്കല്‍ കെ.കെ.കോണം ഹീബ മന്‍സിലില്‍ ജീമ(29), ഇളമാട് ചെറുവക്കല്‍, വെള്ളാവൂര്‍ നാസിയ മന്‍സില്‍ നാസിയ(28), സുഹൃത്തുക്കളായ വര്‍ക്കല രഘുനാഥപുരം ബി.എസ്.മന്‍സിലില്‍ ഷാന്‍ഷൈന്‍(38), കരുനാഗപ്പള്ളി, തൊടിയൂര്‍, മുഴങ്ങോട് മീനത്തോട്ടത്തില്‍വീട്ടില്‍ റിയാസ്(34) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞതിന് കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബാലനീതി വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്.
2021ഡിസംബര്‍ 26-ന് രാത്രി 9.30-ന് അടുത്ത ബന്ധുക്കളായ സ്ത്രീകള്‍ ഇരുവരും ചേര്‍ന്ന് കുട്ടികളെ ഉപേക്ഷിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നാടുവിട്ടത് .ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ ഗള്‍ഫിലാണ്.സംഭവത്തിൽ അറസ്റ്റിലായ റിയാസ്, ഷാന്‍ എന്നിവര്‍ ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത വീട്ടമ്മമാരായ സ്ത്രീകളെ വശീകരിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത് ആഡംഭര ജീവിതം നയിക്കുന്നവരാണെന്നാണ് സൂചന.
അറസ്റ്റിലായ സ്ത്രീകള്‍ അയല്‍വാസികളില്‍ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ പൈസയുമായി നാലുപേരും ചേര്‍ന്ന് ബെംഗളൂരു, മൈസൂര്‍, ഊട്ടി, കോയമ്പത്തൂര്‍, തെന്മല, കുറ്റാലം എന്നിവിടങ്ങളില്‍കറങ്ങി നടക്കുകയായിരുന്നു പ്രതികൾ.തുടർന്ന് പരാതിയെ തുടര്‍ന്ന് വിശദമായ അന്വേഷണത്തിനൊടുവില്‍ പോലീസ് സംഘം തമിഴ്‌നാട്ടിലെ കുറ്റാലത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് ഇരുവരെയും സ്ത്രീകള്‍ക്കൊപ്പം കണ്ടെത്തിയത്്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാവുന്നത്.