ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊന്ന ഭാര്യയും മകളും അറസ്റ്റില്‍!

0
101

ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊന്ന ഭാര്യയും മകളും അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളായ സെല്‍വി മകള്‍ ആനന്ദി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കടവന്ത്രറ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഭാര്യയും മകളും കുടുങ്ങാൻ കാരണമായത്  ആശുപത്രിയിലെ ജാഗ്രത മൂലമാണ് .

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. തമിഴ്‌നാട് സ്വദേശിയായ ശങ്കറിനെ മരിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സെല്‍വിയും മകള്‍ ആനന്ദിയും ചേര്‍ന്നാണ് ശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കഴുത്ത് ഞെരിച്ചതായി ഡോക്ടര്‍ക്ക് സംശയം തോന്നിയതിനേ തുടര്‍ന്ന് ഡോക്ടർ  പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സെല്‍വിയും മകള്‍ ആനന്ദിയും കുറ്റക്കാരാണെന്ന് കണ്ടെത്തിത്. ശങ്കർ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കിടുമായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകി. ഈ സാഹചര്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഇവർ പൊലീസിനേട് പറഞ്ഞത്. തമിഴ്‌നാട് സ്വദേശികളായ ഇവർ 10 വർഷമായി കൊച്ചിയിലാണ് താമസം. വിവിധ ജോലികൾ ചെയ്തുവരികയാണ്. കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

കടവന്ത്ര മുട്ടത്ത് ലെയ്നിലാണ് ഡിണ്ടിഗൽ സ്വദേശിയായ ശങ്കറും(46) കുടുംബവും താമസിച്ചിരുന്നത്. 12നു രാത്രിയാണു സംഭവം നടന്നത് . മദ്യലഹരിയിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശങ്കറിന്റെ കൈകൾ കട്ടിലിൽ കെട്ടിവച്ച ശേഷം സെൽവിയും ആനന്ദിയും ചേർന്നു ഷൂ ലെയ്‌സ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.