ലക്ഷദ്വീപിലെ ബിത്ര ദ്വീപിൽ ചൂര ചാകര . ഒരു കിലോഗ്രാം വീതമുള്ള 4,800 ചെറിയ കേരകളാണ് ലഗൂണിനകത്തേക്കു കയറി മത്സ്യത്തൊഴിലാളികളുടെ വലയിലായത്.സാധാരണ ഇത്തരത്തിൽ കയറാറുണ്ടെങ്കിലും ഇത്രയധികം ചൂരകൾ തീരത്ത് എത്തുന്നത് ഇത്ആദ്യമായിട്ടാണ് എന്ന് പ്രദേശവാസികൾ പറയുന്നു .
മീൻകൂട്ടം എത്തിയതറിഞ്ഞ മത്സ്യത്തൊഴിലാളികൾ വലയിട്ട് അവയെ വട്ടംപിടിച്ചു കരയ്ക്കു കയറ്റി.മീൻകൂട്ടം കാണാനെത്തിയ എല്ലാവർക്കും പത്തു മീനുകൾ വീതം സമ്മാനം നൽകിയാണ് അയച്ചതെന്ന് ദ്വീപ് നിവാസിയും എൻജിനീയറുമയ മുസ്തഫ പറയുന്നു.എന്തായാലും കോവിഡും സാമ്പത്തിക പ്രതിസന്ധിയും കാരണം ദുരിതത്തിലായ ദ്വീപ് നിവാസികൾക്ക് ചൂര മൽസ്യം കൂട്ടത്തോടെ എത്തിയത് വലിയ ആശ്വാസമായിരിക്കുകയാണ് .