നിയന്ത്രണം വിട്ട ലോറി 5 വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കാറിനുമേൽ മറിഞ്ഞു;5 മരണം

0
110

ജാര്‍ഖണ്ഡിൽ നടന്ന അപകടത്തില്‍ നിയന്ത്രണംവിട്ട ട്രക്ക് വാഹനങ്ങളില്‍ ഇടിച്ച് അഞ്ച് പേര്‍ മരിച്ചു. അമിതവേഗതയിലെത്തിയ  ട്രക്ക് അഞ്ചോളം വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചതിന് ശേഷം ഒരു കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. ഈ  അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .

ജാര്‍ഖണ്ഡിലെ രാംഗഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പട്ടേല്‍ ചൗക്കിന് സമീപം നടന്ന അപകടത്തിൽ നിരവധിയാളുകൾക്ക് പരിക്കും ഏറ്റിട്ടുണ്ട് . സംഭവസ്ഥലത്ത് തന്നെ അഞ്ചുപേരും മരണപ്പെടുക ആയിരുന്നു .അപകടത്തിൽ പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട് .ബ്രേക്ക് തകരാര്‍ മൂലം ട്രെയിലര്‍ ട്രക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.