ട്രെയിന്റെ മുന്നിൽ സാഹസിക പ്രകടനം : ഒടുവിൽ സംഭവിച്ചത് !!!

0
288

ഇത് സാഹസികത യുടെ ലോകമാണ്. ചില സാഹസിക വീഡിയോകൾ വെെറലാകാറുണ്ട്. അത് കൊണ്ട് തന്നെ അത്തരം വീഡിയോസുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാൻ നമ്മുടെ ചെറുപ്പക്കാർ ശ്രമിക്കാറുമുണ്ട്. ഇത്തരത്തിൽ വെെറലായ വീഡിയോയ്ക്ക് പിന്നിലെ ദുരന്ത കഥ അറിയാം. ട്രെയിൻ കടന്നുപോകുമ്പോൾ പാളത്തിനോട് ചേർന്ന് നിന്ന് വിഡിയോയ്ക്ക് പോസ് ചെയ്തതാണ് സൻജു ചൗരേ എന്ന യുവാവ്..

യുവാവിനെ കണ്ട ട്രെയിനിന്റെ ലോക്കോ പൈലറ്റ് പലതവണ ഹോൺ മുഴക്കിയിട്ടും യുവാവ് ഇത് ശ്രദ്ധിച്ചില്ല. പാളത്തിനോട് ചേർന്ന് തന്നെ നിൽക്കുകയായിരുന്നു. സമീപമെത്തിയ ട്രെയിൻ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു.സുഹൃത്ത് പകർത്തിയ വിഡിയോയിലും ഈ ദൃശ്യങ്ങളുണ്ട്. ഒടുവിൽ സൻജു മരണത്തിന് കീഴടങ്ങുകയായിരുന്നു. മധ്യപ്രദേശിലെ ഹോഷൻഗാബാദ് ജില്ലയിലാണ് സംഭവം. 22 വയസായിരുന്നു സൻജു ചൗരേ യ്ക്ക്. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാനാണ് ഇത്തരത്തിലൊരു സാഹസത്തിന് ഒരുങ്ങിയത്. ചരക്കുതീവണ്ടിക്ക് മുന്നിൽ നിന്നായിരുന്നു ഈ സാഹസിക വീഡിയോ പകർത്താൻ ശ്രമിച്ചത്.