ഒരുനിമിഷത്തെ അശ്രദ്ധമതി നമ്മളുടെ ജീവൻ പോലും നഷ്ടപ്പെടാൻ ഇപ്പോൾ ഇതാ അത്തരത്തിലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ സ്രെദ്ധനേടുന്നത് .അടഞ്ഞു കിടന്നിരുന്ന റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികന് ഉണ്ടായ അപകടത്തിന്റേതാണ് ഈ വീഡിയോ .ഫെബ്രുവരി 12 ന് മുംബൈയിൽ വെച്ചാണ്ഈ സംഭവം നടന്നിരിക്കുന്നത് .
അടഞ്ഞ് കിടന്നിരുന്ന റെയിൽവേ ക്രോസ്സ് മുറിച്ചു കടക്കാനായി ശ്രമിച്ചതായിരുന്നു യുവാവ് .എന്നാൽ പെട്ടന്ന് ട്രെയിൻ അടുത്ത് വരുന്നത് കണ്ട് ബൈക്ക് യാത്രികൻ റെയിൽവേ ട്രാക്കിൽ തന്റെ ബൈക്ക് നിർത്തുന്നതും അവസാന നിമിഷം ബൈക്ക്ഉപേക്ഷിച്ച് ഓടി മാറുന്നതും വിഡിയോയിൽ കാണാം . സംഭവത്തിൽ ഇയാൾക്കും പരിക്കേറ്റതായി കാണുന്നു.എന്തായാലും അക്ഷരാർത്ഥത്തിൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത്ഇത്തരമൊരു ട്രെയിൻ അപകടത്തിൽ നിന്ന് ഒരു ബൈക്ക് യാത്രികൻ തൽക്ഷണം രക്ഷപ്പെട്ട വീഡിയോ കഴിഞ്ഞ വർഷവും പുറത്ത് വന്നിരുന്നു .എന്നിരുന്നിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ അധികാരികൾക്ക് കഴിയുന്നില്ല എന്നത് വലിയ വീഴ്ച തന്നെയാണ് .
എന്തായാലും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ധാരാളം ആളുകൾ പ്രതികരണവുമായി രംഗത്തെത്തിയട്ടുണ്ട് അത്തരത്തിലുള്ള എല്ലാ റെയിൽവേ ക്രോസിംഗുകളും നിർത്തുകയും ഇത്തരം ക്രോസിംഗ് ബാരിക്കേഡുകൾ ചാടുന്ന കുറ്റവാളികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുകയും വേണം എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം .