കുറ്റസമ്മത മൊഴി വീഡിയോ പുറത്ത് വിട്ട് പോലീസ്

0
67

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ഡോക്ടറുടെ കുറ്റസമ്മത മൊഴിയെന്ന പേരിൽ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തൃശൂർ മെഡിക്കൽ കോളേജ് പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്. തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ അഖിൽ മുഹമ്മദ് ഹുസൈൻ ആണ് ലഹരിമരുന്നുകളുമായി കഴിഞ്ഞ ദിവസം പിടിയിലായത്.

ഡോക്ടറെ രാത്രി തൃശൂർ മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. മൊഴിയെടുക്കുന്ന രംഗങ്ങൾ വീഡിയോവിൽ പകർത്തി തൃശൂരിലെ ചില മാധ്യമ പ്രവർത്തകർക്ക് പൊലീ കൈമാറുകയായിരുന്നു. ഇത് വലിയ വിവാദമായിരുന്നു.പൊലീസിന്റെ നടപടിക്ക് വിധേയനായ യുവ ഡോക്ടറുടെ ബന്ധുക്കൾ തൃശൂർ സിറ്റി പോലീസ് കമീഷണർക്ക് നൽകിയ പരാതിയിലാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.