LDF നു ഇതിലും വലിയ ട്രോള് സ്വപ്നങ്ങളിൽ മാത്രം…

0
147
v s joy

തൃക്കാക്കര ഉമതോമസിന്റെ വിജയം വളരെ ഗംഭീരമായി ആഘോഷിക്കുകയാണ് യുഡിഫ്.ഇതിനിടയിൽ വി എസ് ജോയ് പങ്കുവെച്ച വളരെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഈ വീഡിയോയിൽ കാണുന്നത് കോൺഗ്രസ് കമ്മിറ്റിയിലെ സഹഭാരവാഹിയായ ഹാരിസ് ബാബു ആണ്. എന്നാൽ അദ്ദേഹത്തിന്റെ വാക്കുകൾ പ്രത്യേകിച്ച് സൈജു ദാമോദരന് ട്രോളി ഉള്ള അദ്ദേഹത്തിന്റെ വാക്കുകൾ വളരെ ഏറെ ശ്രദ്ധ നേടുകയാണ്.ഈ വേദിയോടപ്പം വി എസ് ജോയ് പങ്കുവെച്ച കുറുപ്പ് ഇങ്ങനെ ആണ്.

V S JOY

സംസ്ഥാനത്തെ യൂ.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും ഇന്ന് ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും സുദിനം.തൃക്കാക്കരയിലെ ജയം ആവോളം എല്ലാവരും ആഘോഷിക്കുകയാണ്.ഇന്ന് യാത്രയ്ക്കിടയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ സഹ ഭാരവാഹി ഹാരിസ് ബാബുവിന്റെ ഒരു തകർപ്പൻ പ്രകടനം ഒരു നേരമ്പോക്കിന് വേണ്ടി വെറുതെ ഞാനൊന്ന് ക്യാമറയിൽ പകർത്താൻ ശ്രമിച്ചതാണ്.ഷൈജു ദാമോദറിനെ ട്രോളി കൊണ്ടുള്ള ഹാരിസിന്റെ ആ പ്രകടനം ഇന്ന് സോഷ്യൽ മീഡിയയിൽ ഒരു തരംഗമായി മാറിയിരിക്കുകയാണ്….