തിരുവനന്തപുരം ലോ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കെതിരെ കെ.എസ്.യു വനിത നേതാവ് രംഗത്ത്.സംഘര്‍ഷത്തില്‍ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് സഫ്നയടക്കം മുന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് sfi ക്കാർക്കെതിരെ സഫ്ന രംഗത്തെത്തിയത് .ഇന്നലെ രാത്രി എട്ട് മണിയോടെ പുറത്തേയ്ക്ക് പോകുന്ന സമയത്താണ് തങ്ങളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് സഫന മാധ്യമങ്ങളോട് പറഞ്ഞു.
‘ഇന്നലെ ആയിരുന്നു തിരുവനന്തപുരം ലോ കോളജിലെ യൂണിയൻ ഉദ്ഘാടനം. എട്ടരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് എസ് എഫ് ഐ ക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. തന്നെയും ആഷിഖ് എന്ന മറ്റൊരു വിദ്യാർത്ഥിയേയുമാണ് കോളജിൽ വച്ച് ആക്രമിച്ചത്. ദേവനാരായണൻ എന്ന വിദ്യാർത്ഥി ഉൾപ്പെടെയുള്ള പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. തേപ്പ് പെട്ടി കൊണ്ട് തലയ്ക്കടിക്കുകയും മറ്റും ചെയ്തു. ഇതിന് മുൻപും എസ് എഫ് ഐ യുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ , യാതൊരു വിധ നടപടികളും കൈക്കൊണ്ടിട്ടില്ല’എന്നും സഫ്ന മാധ്യമങ്ങളോട് പറഞ്ഞു .
യൂണിയന്‍ ഉദ്ഘാടനത്തെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവരം.കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് കെ.എസ്.യു സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെ.എസ്.യു നേതാക്കള്‍ പറഞ്ഞു.സംഭവത്തിൽ sfi പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ആക്രമിച്ചതിനും വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തിട്ടുളളത്.. എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചു എന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്ക് എതിരെയും കേസ് എടുത്തിരുന്നു.