പാലാ കുടുംബക്കോടതി ഉത്തരവ് കൈമാറാൻ എത്തിയ കോടതിജീവനക്കാരിക്ക് മർദ്ദനം. കേസിൽ ഉൾപ്പെട്ട യുവതിയുടെ പിതാവും സഹോദരനും ചേർന്നു ജീവനക്കാരിയെ കയ്യേറ്റം ചെയ്യുക ആയിരുന്നു. സംഭവത്തിൽ പൂഞ്ഞാർ സ്വദേശി ജയിംസ്, മകൻ നിഹാൽ എന്നിവർക്കെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു.
ജയിംസിന്റെ മകളുടെ വിവാഹമോചനക്കേസിന്റെ ഉത്തരവ് കെെമാറാനാണ് ജീവനക്കാരി ഇവിടെ എത്തിയത്. ഇതിനിടെ അക്രമാസക്തനായ ജയിംസ് യുവതിയെ കല്ലുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും കഴുത്തിൽ ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡ് വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയയോയിൽ വ്യക്തമാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെറലാണ്.