അമ്മക്ക് തുല്യം അമ്മ മാത്രം…

0
175

എന്നും സങ്കടം നിറ‍ഞ്ഞതാണ് പ്രവാസജീവിതം ബന്ധങ്ങളുടെ നഷ്ടങ്ങളും നഷ്ടപ്പെടലുകളും മാത്രമായിരിക്കും പ്രവാസ ജീവിതത്തിന്റെ ആകെത്തുക.നല്ലകാലം മുഴുവനും കുടുംബത്തിന് വേണ്ടി കഷ്ടപെട്ട് തിരികെ എത്തുമ്പോൾ കൂട്ട് ചിലപ്പോ രോ​ഗങ്ങൾ മാത്രമായിരിക്കും.കണ്ണീരിഞ്ഞ പ്രവാസ ജീവിതത്തിലെ ചില നേർകാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇവിടെ 1 വർഷത്തിന് ശേഷം അമ്മ യെകാണുകയാണ് ഇവിടെ ഒരു മകൾ.എയർപോർട്ടിൽ അമ്മയെ കാത്തിരിക്കുമ്പോൾ അവൾക്ക് പ്രത്യേകിച്ച് ചിരിയോ ഭാവവ്യത്യാസമോ ഒന്നുംതന്നെയില്ല.പക്ഷേ അവളുടെ കണ്ണുങ്ങൾ ആരേയോ തേടുന്നുണ്ട്.കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം അവൾ തേടിയ ആളെത്തി.

അത് അവളുടെ പെറ്റമ്മയാണ്.അമ്മയെ കണ്ടതോടെ അവളുടെ മുഖം പ്രകാശിതമായി,ആ മുഖത്ത് നിഷ്ടകളങ്കമായ പുഞ്ചിരി വരാൻ തുടങ്ങി.അമ്മ അവളെ ചേർത്ത് പിടിച്ചു.അവളും അച്ഛനും അമ്മയും അടങ്ങുന്ന ഒരു വലിയ ലോകം അവൾക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷം ആ മുഖത്ത് ആവോളം ഉണ്ട്.പ്രവാസലോകത്തിന്റെ ഏറ്റവും സങ്കീർണ്ണമായ കാഴ്ചകളാണ് വിമാനത്താവളങ്ങളിൽ കാണുന്നത്. പ്രവാസ ലോകത്ത് നിന്ന് തിരികെ വരുന്നവരും സന്തോഷവും മടങ്ങിപ്പോകുന്നവരുടെ സങ്കടങ്ങളും നിറഞ്ഞതാണ് ആ കാഴ്ചകൾ.