ടൊവിനോ ചിത്രം തല്ലുമാല ഷൂട്ടിംഗ് സെറ്റില്‍ സംഘര്‍ഷം. വെയ്സ്റ്റ് ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈന്‍ ടോം ചാക്കോ തല്ലിയെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. എച്ച്.എം.ഡി മാപ്പിളാസ് ഗോഡൗണില്‍ വെച്ച് സിനിമയുടെ ചിത്രീകരണം നടക്കവേയാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്.
വെയ്‌സ്റ്റ് ഇടുന്നതിനേയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനേയും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇവരുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തിയെന്നും ആരോപിക്കുന്നു.
തര്‍ക്കത്തിനിടയിക്ക് ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കി. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് ഇത്. സിനിമാ സെറ്റിലെ 200 റോളം പേർ ഇവിടെ തന്നെയാണ് താമസം. ഷൂട്ടിംഗ് സെറ്റിലുള്ളവർ മാലന്യം തള്ളുകയും റോഡിലൂടെ പോകുന്നവരെ കമന്റ് അടിക്കുകയും ചെയ്യുന്നതായാണ് നാട്ടുകാർ പരാതിപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ പ്രശ്നം രൂക്ഷമാകുകയായിരുന്നു. നാട്ടുകാരും സിനിമാക്കാരുമായി തർക്കം ഉണ്ടാകുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ഇതിനിടിയൽ ഷെെൻടോം ചാക്കോ നാട്ടുകാരെ മർദ്ദിക്കുകയായിരുന്നു വെന്ന് നാട്ടുകാർ പറയുന്നു.
പരിക്കേറ്റ ഷമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിനിമാ പ്രവർത്തകരുമായി ബന്ധപ്പെട്ടപ്പോൾ മാലിന്യം തള്ളുന്നത് എന്ന ആരോപണം ശരിയല്ല എന്നാണ്. ഇത്തരത്തിൽ യാതൊരു പ്രശ്നവും ഇല്ല . 200 ൽ അധികം ആളുകൾ സെറ്റിൽ ഉണ്ടെങ്കിലും ഇവർ സെറ്റിനുള്ളിൽ തന്നെയാണ് താമസം. ചിലർ മനപ്പൂർവ്വം പ്രകോപനം സൃഷ്ട്ടിക്കാൻ വേണ്ടി മാത്രമാണ് ഇത്തരത്തിൽ പ്രശ്നം ഉണ്ടാക്കുകയാണ് .നാട്ടുകാർ യാതൊരു പ്രകോപനവും കൂടാതെ ആക്രമിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുമ്പ് തന്നെ പ്രസ്നം പരിഹരിക്കപ്പെട്ടിരുന്നു. സംഭവത്തിൽ ആരം തന്നെ പരാതി നൽകിയിട്ടില്ലാ എന്ന് കളമശ്ശേരി പോലീസ് പറയുന്നു.