സ്ത്രീകൾക്ക് ജോലി ഇല്ല വിദ്യാഭ്യാസം ഇല്ല : ഇങ്ങനേയും ഒരു നാടോ !

0
129

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും , തൊഴിലിനും പ്രധാന്യം നൽകാതെ താലിബാൻ സർക്കാരിന്റെ വിവാദ ഉത്തരവ്. പെൺകുട്ടികളെ നിർബന്ധിതമായി വിവാഹം കഴിപ്പിക്കുന്നത് നിരോധിച്ചുകൊണ്ടാണ് താലിബാന്റെ സുപ്രീംലീഡറായ ഹിബാത്തുല്ല അഖുന്ദ്‌സാദയാണ് വെള്ളിയാഴ്ച ഉത്തരവിറക്കിയത്.

പെൺകുട്ടികളുടെ വിവാഹത്തേയും വിധവകളുടെ അവകാശങ്ങളേയുമാണ് ഉത്തരവിൽ പ്രധാനമായും പ്രതിപാദിച്ചിരിക്കുന്നത്. എന്നാൽ വിവാഹത്തിനുള്ള മിനിമം പ്രായത്തെക്കുറിച്ച് ഉത്തരവിൽ പറഞ്ഞിട്ടില്ല. മുൻപ് ഇത് 16 വയസായായിരുന്നു. വിധവകൾക്ക് തങ്ങളുടെ ഭർത്താവിന്റെ സ്വത്തിൽ അവകാശമുണ്ടെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം പെൺകുട്ടികളുടെ സെക്കന്ററി വിദ്യാഭ്യാസം സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല. സ്ത്രീകൾ തൊഴിലെടുക്കുന്നതിനെക്കുറിച്ചും പറയുന്നില്ല. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് ഉത്തരവിലൂടെ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ”സ്ത്രീകളുടെ അവകാശങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ ചെയ്യാൻ വിവിധ സംഘടനകളോട് ഇസ്‌ലാമിക് എമിറേറ്റിന്റെ നേതൃത്വം നിർദേശിച്ചിട്ടുണ്ട്,”

സ്ത്രീകളെ ബഹുമാനിക്കുന്ന, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സർക്കാരാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കാൻ സാധിച്ചാൽ പല സാമ്പത്തികസഹായങ്ങളും പുനസ്ഥാപിക്കാനാവും എന്ന കണക്കുകൂട്ടലിലാണ് താലിബാൻ.