തലശ്ശേരിയിലെ രാഷ്ട്രീയ കൊലപതാകം : മനുഷ്യനെ മൃ​ഗമാക്കുന്ന ദുരവസ്ഥ

0
136

മനുഷ്യന്റെ ജീവന് ഒരു പട്ടിയുടെ വില പോലും ഇല്ല എന്ന് വിചാരിക്കുന്ന സഹജീവികളാണ് ഒപ്പമുള്ളത്. ഒരാളെ കൊല്ലാൻ തീരുമാനിക്കുമ്പോ പരസ്യമായി അത് വിളിച്ചു പറയുമ്പോ അതിന് തക്ക ധെര്യം കൂടി നമുക്ക് എവിടുന്ന കിട്ടുന്നു എന്നുള്ളത്. വന്യ മൃ​ഗങ്ങൾ യഥാർത്ഥത്തിൽ പറേണ്ടത് മനുഷ്യരെ യാണ്. കാരണം ഒന്ന് നിലനിൽപ്പിനുവേണ്ടി അക്രമിക്കുന്ന മനുഷ്യനാകുന്ന വന്യ മൃ​ഗം അക്രമിക്കുന്നത് സ്വാർത്ഥ താൽപ്പര്യത്തിന് വേണ്ടിയാണ്.

തലശ്ശേരിയിൽ നിന്ന് കേൾക്കുന്ന വാർത്ത നമ്മളെ ഞെട്ടിക്കുന്നതാണ്.തലശേരി ന്യൂമാഹിക്കടുത്ത് പുന്നോലിൽ സി.പി.ഐ.എം പ്രവർത്തകനെ വെട്ടിക്കൊന്നു. മത്സ്യത്തൊഴിലാളിയായ പുന്നോൽ സ്വദേശി ഹരിദാസാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പുലർച്ചെയാണ് ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം വെട്ടിക്കൊന്നത്. കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്നാണ് സി.പി.ഐ.എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്.ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്.

ഹരിദാസന്റെ കാൽ പൂർണമായും അറ്റുപോയ നിലയിലായിരുന്നു. വെട്ട് കൊണ്ട് ഗുരുതരവാസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിനടുത്ത് വെച്ചാണ് വെട്ടേറ്റത്. മൃതദേഹം നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിലാണ്.വീടിനു സമീപത്ത് വെച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ഹരിദാസന് നേരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു.

തലശേരി കൊമ്മൽ വാർഡ് കൗൺസിലർ വിജേഷ് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.പൂന്നോത്ത് ക്ഷേത്രത്തിൽ വെച്ച് സി.പി.ഐ.എമ്മിന്റെ രണ്ടുപേർ നേതൃത്വം നൽകികൊണ്ട് ബി.ജെ.പി പ്രവർത്തകരെ ആക്രമിച്ചു. വിഷയത്തെ വളരെ വൈകാരികമായിട്ടാണ് സംഘപരിവാർ പ്രവർത്തകർ ഏറ്റെടുത്തിട്ടുള്ളത്. നമ്മുടെ പ്രവർത്തകരുടെ ശരീരത്തിന് മേൽ കൈ വെച്ചാൽ അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. ഏത് രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടതെന്ന് കഴിഞ്ഞ കാലങ്ങളിലെ ചരിത്രം പരിശോധിച്ചാൽ അറിയും. ഇവിടെയുള്ള സി.പി.ഐ.എമ്മിന്റെ നേതാക്കൾക്ക് അക്കാര്യം നന്നായിട്ട് അറിയാം,’ എന്നാണ് വിജേഷ് അന്ന് പറഞ്ഞിരുന്നത്.