സ്കൂൾ വെടിവെപ്പ് !,നടുങ്ങി അമേരിക്ക;പൊലിഞ്ഞത് 19 കുരുന്നുജീവനുകള്‍

0
179

വെടിവെയ്പ്പില്‍ നടുങ്ങി അമേരിക്ക.അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ നടന്ന  വെടിവെയ്‌പിൽ 18കുട്ടികൾ അടക്കം 21പേർ മരിച്ചു .സ്കൂളിൽ അതിക്രമിച്ച് കായറിയ 18 വയസ്സുകാരനാണ് വേടി ഉതിർത്തത് .അവസാനം 18 കാരനായ അക്രമിയെ പോലീസ് എത്തി വെടിവച്ച് കൊന്നു. ഈ സ്കൂളിലെ തന്നെ ഹൈസ്കൂൾ വിദ്യാർഥിയായ സാൽവദോർ ഡാമോസ് ആണ് വെടി ഉതിർത്തത്. വെടിവെക്കാനുള്ള കാരണം വ്യക്തമല്ല .

പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 11.32-ഓടെയാണ് തോക്കുമായെത്തിയ 18-കാരന്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത്. തന്റെ മുത്തശ്ശിയെ വെടിവെച്ച കൊന്നതിന് ശേഷമാണ് അക്രമി സ്കൂളിൽ എത്തിയത്. സ്കൂളില്‍ കടന്നയുടന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കണ്ണില്‍ പെട്ടവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ടെക്സസ് സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു .രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരെയാണ് ആക്രമണകാരി വെടിയുതിർത്തത്.ഇതേസമയം തന്നെ വെടിവെയ്പ്പില്‍ ബോര്‍ഡര്‍ പട്രോള്‍ ടീമിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാള്‍ക്ക് തലയിലാണ് പരിക്ക്. എന്നാല്‍ ആശുപത്രിയില്‍ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.

ഇതേസമയം തന്നെ സംഭവത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ    ജോ ബൈഡൻ രം​ഗത്തെത്തി. ഹൃദയഭേദകമായ സംഭവമാണ് ഉണ്ടായതെന്നും അതീവ ദുഖമുണ്ടെന്നും ജോ ബൈഡൻ പ്രതികരിച്ചു.”ഞാൻ പ്രസിഡന്‍റായപ്പോൾ ഇത് ചെയ്യേണ്ടതില്ലെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..എന്നാല്‍ വീണ്ടും മറ്റൊരു കൂട്ടക്കൊല. നിഷ്ക്കളങ്കരായ കുട്ടികളാണ് മരിച്ചത്. കൊച്ചുകൂട്ടുകാര്‍ കൊല്ലപ്പെടുന്നതിന് സാക്ഷ്യം വഹിച്ചവര്‍. ഒരു യുദ്ധക്കളത്തിലെന്ന പോലെയുള്ള കാഴ്ചകള്‍” പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു