അധ്യാപകർക്ക് സർക്കാരിൽ വിശ്വാസം ഇല്ലേ?

0
135

സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി 1707 പേർ ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വാക്‌സിനെടുക്കാത്ത അധ്യാപകരിൽ എൽ.പി, യു.പി വിഭാഗത്തിലുള്ളവരാണ് കൂടുതലെന്ന് മന്ത്രി പറഞ്ഞു.

എൽ.പി, യു.പി വിഭാഗത്തിൽ 1063 അധ്യാപകരും 189 അനധ്യാപകരും ഹയർസെക്കന്ററി തലത്തിൽ അധ്യാപകർ 200, അനധ്യാപകർ 23, വി.എച്ച്.എസ്.ഇ അധ്യാപകർ 229, അനധ്യാപകർ എല്ലാവരും വാക്‌സിൻ സ്വീകരിച്ചു. വി.എച്ച്.എസ്.സി വിഭാഗത്തിൽ 229 പേരാണ് ആകെ വാക്‌സിൻ സ്വീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വാക്‌സിൻ സ്വീകരിക്കാത്തവരുള്ളത് മലപ്പുറം ജില്ലയിലാണെന്നും ഏറ്റവും കുറവുള്ളത് വയനാട് ജില്ലയിലാണെന്നും മന്ത്രി പറഞ്ഞു.