നടൻ വിക്രം ആശുപത്രി വിട്ടു.ആശുപത്രി വാസത്തിനുശേഷം പുറത്തിറങ്ങിയ വിക്രം താൻ നേരിട്ട അവസ്ഥയെപ്പറ്റി തുറന്ന് പറഞ്ഞതാണ് ഏറെ ശ്രദ്ധ നേടുന്നത്.‘നിരവധി വാർത്തകൾ സോഷ്യൽമീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു.ചിലർ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വച്ച് ഫോട്ടോഷോപ്പ് ചെയ്ത് വാർത്ത കൊടുത്തു.അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു.എനിക്ക് ഇഷ്ടമായി’’.
എന്തെല്ലാം നമ്മൾ കാണുന്നു,.ഇതൊന്നും ഒന്നുമില്ല.താമാശ ആയി വിക്രം പറഞ്ഞു.ചെന്നൈയിൽ താൻ നായകനാകുന്ന കോബ്ര എന്ന ആക്‌ഷൻ ത്രില്ലർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് വിക്രമിന്റെ ഈ പ്രതികരണം.സോഷ്യൽ മീഡിയയിൽ ഇത്തരം സംഭവങ്ങൾ ഇത് ആദ്യം അല്ല.പലപ്പോഴും ഇത്തരത്തിൽ വാർത്തകൾ മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന വേദന ഒരിക്കലും പറഞ്ഞ് തീർക്കാൻ കഴിയില്ല.അത് തന്നെയാണ് മിക്കവരും നൽകുന്ന കമന്റ്.