സംഘപരിവർ ഇനി ലക്ഷ്യമിടുന്നത് താജ് മഹലോ

0
135

താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി യഥാർഥത്തിൽ ജയ്പൂർ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന് ബി.ജെ.പി എം.പി ദിയ കുമാരി.താജ് മഹൽ മുഗൾ ചക്രവർത്തി ഷാജഹാൻ പിടിച്ചെടുത്തതാണെന്നും ഇവർ ആരോപിച്ചു. താജ്മഹൽ നിർമിച്ച ഭൂമി ജയ്പൂർ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടു.

പഴയ ജയ്പൂർ രാജകുടുംബത്തിലെ അംഗമാണ് രാജസ്ഥാനിലെ രാജ്സമന്ദ് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ദിയ കുമാരി. ഹിന്ദു വിഗ്രഹങ്ങളുടെയും പുരാണങ്ങളുടെയും സാന്നിധ്യം തിരിച്ചറിയാൻ താജ്മഹലിനുള്ളിലെ 20 മുറികൾ തുറന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയ്ക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയിൽ യു.പിയിൽ നിന്നുള്ള ബി.ജെ.പി നേതാവ് ഹരജി സമർപ്പിച്ചതിന് പിന്നാലെയാണ് ബി.ജെ.പി എം.പിയുടെ ആരോപണം