വീണ്ടും ചൈനീസ് പ്രകോപനം;ഇന്ത്യക്കാരനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയി

0
149

അരുണാചല്‍ പ്രദേശില്‍ വീണ്ടും ചൈനീസ് പ്രകോപനം.ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശില്‍ നിന്ന് കൗമാരക്കാരനെ തട്ടിക്കൊണ്ട് പോയതായി എം.പി താപിര്‍ ഗാവൊ ട്വിറ്ററിൽ ട്വീറ്റ് ചെയ്തു ..ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി  17 വയസുകാരനെ തട്ടിക്കൊണ്ട് പോയി എന്നാണ്  അരുണാചലില്‍ നിന്നുള്ള ബി.ജെ.പി എം.പി താപിര്‍ ഗാവൊ ട്വീറ്റ് ചെയ്തിരിക്കുന്നത് .ഇരുരാജ്യങ്ങളും തമ്മില്‍ സൈനികതല ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന രംഗത്തെത്തിയത്.

ഇന്ത്യന്‍ ഭൂപ്രദേശത്തിലുള്‍പ്പെട്ട അരുണാചലിലെ അപ്പര്‍ സിയാങ് ജില്ലയിലെ ലങ്ട ജോര്‍ ഏരിയയില്‍ നിന്നാണ് മിരം താരൊണ്‍ എന്ന കൗമാരക്കാരനെ ചൊവ്വാഴ്ച തട്ടിക്കൊണ്ട് പോയത്.രണ്ട് പേരെ ആയിരുന്നു ചൈന തട്ടികൊണ്ട് പോയത് .  മിറാം തരോണ്‍, ജോണി യായല്‍ എന്നിവരെയാണ് ചൈനീസ് സൈനികര്‍ പിടിച്ചൂകൊണ്ടുപോയത് .ഇതില്‍ ജോണി യായല്‍ ചൈനീസ് സൈന്യത്തില്‍ നിന്ന് രക്ഷപ്പെട്ട് മടങ്ങിയെത്തിപ്പോഴാണ്  മിറാം തരോണ്‍ ചൈനീസ് സൈനികരുടെ തടവിലാണെന്ന വാർത്ത പുറംലോകം അറിഞ്ഞത്.

2020 സെപ്റ്റംബറിലും പി.എല്‍.എ സേന അരുണാചലില്‍ നിന്നും അഞ്ച് കുട്ടികളെ തട്ടിക്കൊണ്ട് പോയിരുന്നു.ഒരാഴ്ചക്ക് ശേഷം കുട്ടികളെ വിട്ട് നൽകുകയും ചെയ്തിരുന്നു  .എന്തായാലും സംഭവത്തെ വളരെ ഗൗരവത്തോടെയാണ്യു ഇന്ത്യ നോക്കി കാണുന്നത്.കുട്ടിയെ ഉടൻതന്നെ  തിരികെയെത്തിക്കാനുള്ള നടപടികളും സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആരംഭിച്ചതായാണ് വിവരം. പോലീസ് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു.