സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിന്മാറി; കാരണം വ്യക്താമാക്കാൻ കഴിയില്ലെന്ന് വിശദീകരണം

0
74

.
സ്വർണക്കടത്ത് കേസിലെ കുറ്റാരോപിത സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ പിന്മാറി. വക്കാലത്ത് ഒഴിയുന്നതിന്റെ കാരണം വ്യക്തമാക്കാനാവില്ലെന്നും അഭിഭാഷകനായ സൂരജ് ടി. ഇലഞ്ഞിക്കൽ പറഞ്ഞു. കൊച്ചി എൻ.ഐ.എ കോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ പിന്മാറുകയാണെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു. ഇ.ഡി വീണ്ടും ചോദ്യം ചെയ്യാൻ സ്വപ്ന സുരേഷിന് നോട്ടീസ് നൽകിയിരുന്നു.

ഇതിൽ ഹാജരാകാനിരിക്കെയാണ് അഭിഭാഷകൻ പിൻമാറുന്നത് എന്നും ശ്രദ്ധേയമാണ്.അഭിഭാഷകൻ പിന്മാറിയ സാഹചര്യത്തിൽ എൻ.ഐ.എ റെയ്ഡിൽ പിടിച്ചെടുത്ത സ്വർണാഭരണങ്ങളും, വിദേശ കറൻസികളുമടക്കമുള്ള രേഖകൾ വിട്ട് തരണമെന്ന സ്വപ്നയുടെ ഹരജി കൊച്ചി എൻ.ഐ.എ കോടതി പിന്നീട് പരിഗണിക്കാൻ മാറ്റി. അടുത്തിടെ സ്വപ്‌ന സുരേഷും, സൂരജും തമ്മിൽ വൻതുകയുടെ ഇടപാട് നടന്നതായി ആരോപണം ഉയർന്നിരുന്നു. മുൻ എംഎൽഎ പിസി ജോർജ് ആയിരുന്നു ഇത്തരത്തിൽ ആരോപണവുമായി രംഗത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സൂരജിന്റെ പിന്മാറ്റം. സ്വപ്‌നയിൽ നിന്നും 20 ലക്ഷം രൂപ അഭിഭാഷകൻ തട്ടിയെടുത്തെന്നായിരുന്നു പിസി ജോർജ് പറഞ്ഞത്.