സ്വപ്‌ന സുരേഷിന് പുതിയ ജോലി നൽകി ബിജെപി ;43,000 രൂപ ശമ്പളം

0
141

സ്വർണക്കടത്തു കേസിലെ പ്രതി  സുരേഷിന് ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒയില്‍ നിയമനം. പാലക്കാട് ചന്ദ്രനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്ആര്‍ഡിഎസ്) എന്ന എന്‍ജിഒയില്‍ സിഎസ്ആര്‍ ഡയറക്ടറായി ആണ് നിയമനം. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ ഓഫിസിലെത്തിയാണ് സ്വപ്ന  ചുമതലയേറ്റത്.

മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണിത്. മലയാളികളടക്കമുള്ള ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് ഇതിന്റെ പ്രധാന പദവികൾ വഹിക്കുന്നത്.കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്.ആദിവാസികളുടെ ഉന്നമനമാണ് ഈ എന്‍ജിഒയുടെ ലക്‌ഷ്യം .കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലാണ് ഈ എന്‍ജിഒ പ്രവര്‍ത്തിക്കുന്നത്.

 

ഈ മാസം 12ന് നിയമനം നല്‍കികൊണ്ടുള്ള ഓഫര്‍ ലറ്റര്‍ സ്വപ്‌നയ്ക്ക് അയക്കുകയും ഇവര്‍ അത്  സ്വീകരിക്കുകയായിരുന്നു.കേസുകളും വിവാദങ്ങളും സ്വപ്നയുടെ വ്യക്തിപരമായ കാര്യങ്ങളാണെന്നും സാമൂഹികസേവന രംഗത്തെ താൽപര്യവും പ്രവർത്തനശേഷിയും ഉപകാരപ്പെടുത്തുക മാത്രമാണ് എച്ച്ആർഡിഎസിന്റെ ലക്ഷ്യമെന്നും ഇതിന്റെ സ്ഥാപക സെക്രട്ടറിയായ  അജി കൃഷ്ണൻ പറഞ്ഞു.

ഇതേസമയം തന്നെസ്വർണ്ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ പിൻമാറി എന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു . കൊച്ചി എൻഐഎ കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ പിൻമാറുകയാണെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു, വക്കാലത്ത് ഒഴിയുന്നതിന്‍റെ കാരണം വ്യക്തമാക്കാനാകില്ലെന്ന് അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കൽ പറഞ്ഞു.