എം ശിവശങ്കറിന്റെ ബുക്ക് പ്രസിദ്ധീകരണത്തിനെത്തിയതോടെ കേരളത്തിൽ വീണ്ടും സ്വപ്ന സുരേഷും സ്വർണ്ണക്കടത്തും വാർത്തകളിൽ നിറയുകയാണ്. ആരോപണ പ്രത്യാരോപണങ്ങളാണ് സ്വപ്നയും ശിവശങ്കറും പരസ്പരം ഉന്നയിക്കുന്നത്. തന്നെ ചതിച്ചത് സ്വപ്നയാണെന്നാണ് ശിവശങ്കർ പറഞ്ഞത്. എന്നാൽ തന്നെ ഉപയോഗിച്ചതും കേസിലേക്ക് വലിച്ചിഴച്ചതും ശിവശങ്കർ ആണെന്നാണ് സ്വപ്നയുടെ പ്രത്യാരോപണം.തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ എഴുതിയെങ്കില്‍ അത് മോശമാണെന്നും സ്വപ്ന വ്യക്തമാക്കി .
ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. സംസ്ഥാന സർക്കാരിന്റെ ഐടി വകുപ്പിന് കീഴിൽ സ്പേസ് പാർക്കിൽ ജോലി ലഭിക്കാൻ കാരണം ശിവശങ്കറായിരുന്നുവെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി . താന്‍ ശിവശങ്കറിനെ ചതിച്ചിട്ടില്ല. ഐ ഫോണ്‍ നല്‍കി ഐ.എ.എസ് ഉദ്യോഗസ്ഥനെ ചതിക്കേണ്ട കാര്യമില്ല. അതിനു മാത്രം ഞാന്‍ വളര്‍ന്നിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.
യു.എ.ഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.
ഒരു സ്ത്രീയെ കിട്ടിയപ്പോള്‍ എല്ലാം തന്റെ തലയില്‍ വെച്ച് എല്ലാവരും പോയി. അത് ആരാണെന്ന് പിന്നീട് മനസിലാകും. അതൊക്കെ കോടതയുടെ പരിതിയിലുള്ള കാര്യമാണ്.കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.
തനിക്ക് കേരള സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ചോ ചട്ടങ്ങളെ കുറിച്ചോ ഓഫീസുകൾ എവിടെയാണെന്നോ യാതൊരു അറിവുമുണ്ടായിരുന്നില്ല. താൻ ഊട്ടിയിലെ കുതിരയായിരുന്നു. എല്ലാ നിർദ്ദേശങ്ങളും തന്നത് ശിവശങ്കറും സന്തോഷ് കുറുപ്പും ജയശങ്കറുമായിരുന്നു. ശിവശങ്കറിന്റെ നിർദ്ദേശങ്ങൾ താൻ കണ്ണടച്ച് പാലിക്കുകയായിരുന്നു.ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഒരുപാട് സഹിച്ചു. സുപ്രധാന തീരുമാനമെടുത്തതു ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരമാണ്. ഒരുപാട് ഉപഹാരങ്ങള്‍ നല്‍കിയിട്ടുണ്ട്. അനധികൃത ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞുകൊണ്ടാണ് എന്നും സ്വപ്ന വെളിപ്പെടുത്തി.
എല്ലാ കാര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ. ഇതേപോലെ തനിക്കും പുസ്തകം എഴുതാനാവും. താൻ പുസ്തകം എഴുതുകയാണെങ്കിൽ ശിവശങ്കര്‍ സാറിനെ കുറിച്ചുള്ള പലതും എനിക്കെഴുതേണ്ടി വരും.എന്നും സ്വപ്ന പറഞ്ഞു.