സ്വാന്തനം സീരിയൽതാരം രക്ഷാരാജ് വിവാഹിതയായി : ആശംസകളുമായി ആരാധകർ

0
153

സാന്ത്വനം സീരിയൽ താരം രക്ഷ രാജ് വിവാഹിതയായി. അർക്കജാണ് വരൻ. കോഴിക്കോട് സ്വദേശിയായ അർക്കജ് ബാംഗ്ലൂരിൽ ഐടി പ്രൊഫനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരമ്പരകളിലൊന്നാണ് സാന്ത്വനം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സാന്ത്വനം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയത്.

പരമ്പരയിൽ അപ്പു എന്ന കഥാപാത്രത്തെയാണ് രക്ഷ അവതരിപ്പിക്കുന്നത്. നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹിതയാകാൻ പോകുന്ന കാര്യം വെളിപ്പെടുത്തിയത്. അര്‍ക്കജും ഒന്നിച്ചുള്ള ചിത്രവും സേവ് ദ് ഡേറ്റ് വീഡിയോയും പങ്കുവെച്ച് കൊണ്ടാണ് ജീവിതത്തില്‍ ഒന്നാവാന്‍ പോവുന്ന വിവരം വെളിപ്പെടുത്തിയത്.

സാന്ത്വനത്തില്‍ എല്ലാ ഇമോഷന്‍സിലൂടേയും കടന്നു പോകുന്ന കഥാപാത്രമാണ് അപര്‍ണ്ണയുടേത്. അല്‍പം ഉയര്‍ന്ന രീതിയില്‍ ചിന്തിക്കു സമ്പന്ന കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയാണ് അപ്പു. വീട്ടുകാരെ ധിക്കരിച്ച് സുഖവും സൗകര്യവും ഉപേക്ഷിച്ച് ഹരിയോടൊപ്പം ഇറങ്ങി വരുകയായിരുന്നു .

അപ്പുവായി മികച്ച പ്രേക്ഷകടനമാണ് രക്ഷ കാഴ്ച വയ്ക്കുന്നത്. രക്ഷയുടെ കഥാപാത്രത്തിലൂടയാണ് കഥാഗതി മാറുന്നത്.അപ്പു- അഞ്ജു, അപ്പു-കണ്ണന്‍, അപ്പു- ഹരി കോമ്പോയുമെല്ലാം നിരവധി ആരാധകരുണ്ട്.