കുടുംബസം​ഗമത്തിൽ പങ്കെടുത്തു : ഭക്ഷ്യവിഷബാധയേറ്റ് 9 വയസ്സുകാരി മരണപ്പെട്ടു

0
80

കുടുംബ സം​ഗമത്തിൽ പങ്കെടുത്ത ഒൻപത് വയസ്സുകാരിക്ക് ദാരുണാന്ത്യം. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയ(9)യാണ് മരിച്ചത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വയറിളക്കവും ഛർദ്ദിയും വന്നിരുന്നു. എന്നാൽ ആരും ആശുപത്രിയിൽ പോയിട്ടില്ലായിരുന്നു. പക്ഷേ ആൻസിയ്ക്ക് കടുത്ത വയറുവേദനയും വയറിളക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു.

പ്രദേശത്തെ സ്വകാര്യ ആശുപ്ത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഞായറാഴ്ച നടന്ന തറവാട്ട് കുടുംബസംഗമത്തില്‍ ആന്‍സിയയും കുടുംബവും പങ്കെടുത്തിരുന്നു. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍നിന്നാണ് ഭക്ഷണം എത്തിച്ചത്. ചോറും മീനും ഇറച്ചിയും ഭക്ഷണത്തിൽ ഉണ്ടായിരുന്നു. ഭക്ഷ്യവിഷബാധയണ് മരണകാരണമാണെന്നാണ് പ്രാഥമിക നി​ഗമനം.