റോഹ്മാൻഷോളുമായി പിരിഞ്ഞശേഷം സുസ്മിതാസെന്നിന്റെ മാറ്റം കണ്ടോ?

0
180

മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കി ബോളിവുഡ് കീഴടക്കിയ താരമാണ് നടി സുസ്മിത സെൻ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സുസ്മിത മാതൃത്വം ആസ്വദിക്കുന്നതിനെക്കുറിച്ചും പങ്കുവെക്കാറുണ്ട്. അലിസ, റെനെ എന്നീ ദത്തുപുത്രിമാരാണ് തന്റെ ഏറ്റവും വലിയ അഭിമാനമെന്നും താരം പറയാറുണ്ട്.

ഇപ്പോൾ മക്കളോടൊപ്പം ചുവടുവെയ്ക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ വെെറലാകുന്നത്. . നടി തന്നെയാണ് മക്കളായ റെനീ സെൻ, അലീസ സെൻ എന്നിവർക്കൊപ്പമുള്ള നൃത്തരംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ജിമ്മിലെ വ്യായാമത്തിനിടയിലാണ് അമ്മയുടെയും മക്കളുടെയും അത്യുഗ്രൻ പ്രകടനം കഴിഞ്ഞ മാസമാണ് സുസ്മിത കാമുകൻ റോഹ്മാൻ ഷോളുമായി വേർപിരിഞ്ഞ വിവരം പുറത്തുവിട്ടത്.

ഇതിനുപിന്നാലെയാണ് താരം കുഞ്ഞിനെ ദത്തെടുത്തതെന്നും വാർത്തകളുണ്ടായിരുന്നു.അടുത്തിടെ ദത്തെടുക്കുന്നതിനെക്കുറിച്ച് താരം പങ്കുവെച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നു പറയുന്നത് ചാരിറ്റിയായി കാണുന്നവർ ധാരാളം ഉണ്ട് എന്നും തന്നെ സംബന്ധിച്ചിടത്തോളം മാതൃത്വമാണ് ജീവിതത്തെ ദൃഢമാക്കിയതെന്നുമാണ് സുസ്മിത പറഞ്ഞത്.

മാതൃത്വത്തെ വരിച്ചാണ് താൻ സ്വയം സംരക്ഷിക്കുന്നത് എന്നും സുസ്മിത പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്ന നിരവധി വീഡിയോകളും ചിത്രങ്ങളും സുസ്മിത ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. 18-ാം വയസ്സിൽ വിശ്വസുന്ദരി പട്ടം നേടിയ അന്നാണ് സുസ്മിത ഒരു കുഞ്ഞിനെ ദത്തെടുക്കുമെന്ന് പ്രഖ്യാപിച്ചത്. 2000 ൽ സുസ്മിത തന്റെ വാക്ക് പാലിക്കുകയും ചെയ്തു. അന്നാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010 ലും.