അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടിലെത്തി സൂര്യ

0
183

അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടിലെത്തി സൂര്യ. ഭാര്യയ്ക്ക് ജോലിയും മകളുടെ പഠന ചെലവിനുള്ള സഹായവും നല്‍കും. അപകടത്തില്‍ മരിച്ച തന്റെ ഒരു ആരാധകന്റെ കുടുംബത്തിന് വീട്ടിലെത്തി സൂര്യ സഹായഹസ്തം പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.സൂര്യ ഫാന്‍സ് നമ്മക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന ജഗദിഷിന്റെ കുടുംബത്തിലാണ് താരമെത്തി പിന്തുണയറിയിച്ചത്.

കഴിഞ്ഞ ദിവസം ഒരു അപകടത്തെ തുടര്‍ന്നാണ് ജഗദിഷ്(27) മരണപ്പെട്ടത്. സൂര്യ ജഗദിഷിന്റെ വീട്ടില്‍ എത്തുകയും അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. അര മണിക്കൂറോളം സൂര്യ ജഗദിഷിന്റെ കുടുംബത്തിനൊപ്പം സമയം ചെലവഴിച്ചു. ജഗദിഷിന്റെ ഭാര്യയ്ക്ക് ജോലിയും മകള്‍ ഇനിയയുടെ പഠിനം പൂര്‍ത്തിയാക്കാന്‍ സഹായം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.