അവർ ഞങ്ങളെ വഞ്ചിച്ചു ,സീരിയലിൽ നിന്നും മൂന്ന് ലക്ഷം രൂപ കിട്ടാനുണ്ട് ;നീതി തേടി അഞ്ജലിയും ഭർത്താവും

0
93

സൂര്യ ടിവിയിലെ സുന്ദരി എന്ന പരമ്പരയിലെ നായികയായിത്തി മലയാളികൾക്ക് പ്രിയങ്കരി ആയി മാറിയ നടിയാണ് അഞ്ജലി.എന്നാൽ സുന്ദരി എന്ന സീരിയലിൽ നിന്നും യാധൊരു മുന്നറിയിപ്പും ഇല്ലാതെ താരത്തെ പുറത്താക്കുക ആയിരുന്നു ,തന്റെ ഫേസ്ബൂക്കിലൂടെ താരം തന്നെ ആയിരുന്നു ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചതും .  ഇതുവരെ ഇതേ കുറിച്ച് യാതൊരു വിശദീകരണവും ബന്ധപ്പെട്ടവര്‍ നല്‍കാത്ത സ്ഥിതിയ്ക്ക് നീതി ലഭിക്കാനായി പൊരുതാന്‍ തന്നെയാണ് അഞ്ജലിയുടേയും ഭര്‍ത്താവും സീരിയലിന്റെ സഹ സംവിധായകനും കൂടിയായ ശരത്തിന്റേയും ഇപ്പോളത്തെ തീരുമാനം.

തങ്ങള്‍ക്ക് രണ്ടു പേര്‍ക്കും കൂടി ഏകദേശം  മൂന്ന് ലക്ഷത്തിലധികം രൂപ സീരിയലില്‍ നിന്ന് തരാനുണ്ട് എന്നാണ് അഞ്ജലിയും ശരത്തും നടന്‍ ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചിരിക്കുന്നത്.സുന്ദരി സീരിയലിന്റെ സഹസംവിധായകനായിരുന്ന ശരത്തിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. വിവാഹത്തിനായി രണ്ടാഴ്ച സീരിയലിൽ നിന്ന് ലീവെടുതിരുന്നു എന്നാൽ  യാതൊരു മുന്നറിയിപ്പും കൂടാതെ തന്നെ മാറ്റുക ആയിരുന്നു എന്ന അഞ്ജലി പറയുന്നു .4 മാസം സുന്ദരി സീരിയലിൽ അഭിനയിച്ചിരുന്നു,സീരിയലില്‍ തുടക്കകാരിയായത് കൊണ്ടാണ് തന്നെ ഇത്തരത്തില്‍ ട്രീറ്റ് ചെയ്തത് എന്നുമാണ് താരം പറയുന്നത്  .

നിര്‍മ്മാതാവ് മാറിയത് കാരണം ആരോട് പോയി ചോദിക്കണം എന്ന് അറിയാത്ത അവസ്ഥയിലാണ്. പുതിയ നിര്‍മ്മാതാവ് വരുമ്പോള്‍ പഴയ സെറ്റില്‍മെന്റ് എല്ലാം ക്ലിയര്‍ ചെയ്യണം. അങ്ങനെ ക്ലിയര്‍ ചെയ്യേണ്ട ലിസ്റ്റില്‍ പോലും തങ്ങളുടെ പേരില്ല. .ഒരാഴ്ചയ്ക്കകം ഈ കാര്യത്തില്‍ തീരുമാനം ആയില്ല എങ്കില്‍ നിയമപരമായി നേരിടും എന്നാണ് അഭിഭാഷകന്‍ കൂടെയായ ശരത്ത് പറയുന്നത്. ഒരാഴ്ച കൂടെ കാക്കും. ഇല്ലെങ്കില്‍ പ്രസ് മീറ്റ് നടത്തും. ഇതിന്റെ പേരില്‍ തന്നെ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താക്കിയാലും പ്രശ്‌നമില്ല എന്ന് ശരത്തും കൂട്ടിച്ചേര്‍ക്കുന്നു.