സുകുമാരക്കുറുപ്പ് ഹരിദ്വാറിൽ !;വീണ്ടും അന്വേഷണമാരംഭിച്ച് ക്രൈം ബ്രാഞ്ച്

0
145

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും അന്വേഷണം ആരംഭിച്ച് ക്രൈം ബ്രാഞ്ച്. പത്തനംതിട്ട സ്വദേശിയായ റംസീൻ ഇസ്മയിലാണ് സംശയവുമായി രംഗത്തെത്തിയിരിക്കുന്നത് . റംസീൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹരിദ്വാറിലേക്ക് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച് .

കാൽവി വേഷം ധരിച്ച്അടുത്തിടെ ട്രാവല്‍ ബ്ലോഗില്‍ കണ്ട സ്വാമി സുകുമാരക്കുറുപ്പ് തന്നെയെന്നാണ് ബിവറേജസ് ഷോപ്പ് പത്തനംതിട്ട മാനേജര്‍ കൂടിയായ റെന്‍സി ഇസ്മയില്‍ പറയുന്നത് . 2006 -2007 കാലഘട്ടത്തിൽ തന്നോടൊപ്പം ഗുജറാത്തിൽ  ഒരു സന്യാസി ഉണ്ടായിരുന്നു .ഇത് സുകുമാരക്കുറുപ്പ് ആയിരുന്നു എന്നായിരുന്നു റൻസിന് പറഞ്ഞിരുന്നത് .ഇക്കാര്യം പോലീസിൽ പറയുകയും ചെയ്തിരുന്നു എന്നാൽ അവർ വേണ്ടത്ര കാര്യമായി എടുത്തില്ല .

എന്നാൽ താൻ പറഞ്ഞ സന്യാസിയുടെ വീഡിയോ പുറത്തു വിട്ട് റംസീൻ വീണ്ടും രംഗത്തെത്തുകയായിരുന്നു.കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാവിവരണങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലോഗ് കണ്ടതോടെ റെന്‍സി വീണ്ടും സംശയം ഉന്നയിച്ച് പരാതി നല്‍കുകയായിരുന്നു.ഇതോടെ സംശയം തോന്നിയ  ക്രൈംബ്രാഞ്ച് സിഐഡി സംഘം അന്വേഷണത്തിന് ഉത്തരവിട്ടു .എന്തായാലും റൻസിന്റെ വെളിപ്പെടുത്തലോടെ വീണ്ടും സുകുമാരക്കുറുപ്പിന്റെ അന്വേഷണ ഫയൽ തുറക്കപെടുകയാണ് .