അമ്മയെയും രണ്ട് ആണ്‍മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത

0
163

ആലപ്പുഴ മാരാരിക്കുളത്ത്  അമ്മയെയും രണ്ട് ആണ്‍മക്കളെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23-ാം വാർഡിൽ കുന്നേൽ ആനി രഞ്ജിത് (54), ലെനിൻ രഞ്ജിത് (36), സുനിൽ രഞ്ജിത് (32) എന്നിവരെയാണ് ഇന്നലെ  രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നിരന്തരമായ മക്കളുടെ വഴക്ക് കാരണം മക്കൾക്ക് വിഷം നൽകി ആനി തൂങ്ങിയതാകാം എന്നാണ് പോലീസ് സംശയം .

ആനിയെ വീടിന്റെ മുൻവശത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും മക്കളെ രണ്ടുമുറികളിലായി കട്ടിലിൽ മരിച്ചു കിടന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്  .  തൊഴിലുറപ്പു തൊഴിലാളിയാണ് ആനി , മക്കൾ മത്സ്യത്തൊഴിലാളികളുമാണ്. മക്കൾ മദ്യപിച്ചെത്തി വഴക്കിടുന്നത് പതിവാണെന്നും ഇതുമൂലം ആനി കടുത്ത മാനസിക പ്രയാസം അനുഭവിച്ചിരുന്നെന്നും അയൽവാസികൾ പറയുന്നു .7 വർഷങ്ങൾക്ക് മുൻപാണ് ആനിയുടെ ഭർത്താവ് മരിക്കുന്നത് .അതിന് ശേഷം ആനിയുടെ പ്രതീക്ഷ മക്കളായിരുന്നു .എന്നാൽ ആനിക്ക് അവരിൽനിന്നും ഒരിക്കലും സന്തോഷം കിട്ടിയിരുന്നില്ലെന്നു സമീപവാസികള്‍ പറയുന്നു.

ഞായറാഴ്ച രാവിലെ വീട്ടിൽ ചിട്ടിപ്പണം പിരിക്കാൻചെന്ന അയൽവാസിയായ യുവാവാണ് ആനി തൂങ്ങിനിൽക്കുന്നതു കണ്ടത്. പിന്നീട്, ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ചനിലയിൽ കണ്ടത്. ഇതോടെ സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു .

എന്നാൽ അതേ സമയം തന്നെ കൊലപാതകമായിരിക്കുമോ എന്ന സംശയവും ഇപ്പോൾ  നിലനിൽക്കുന്നുണ്ട്. കാരണം അമ്മയും രണ്ട് ആണ്‍മക്കളും മരിച്ചനിലയില്‍ കണ്ടെത്തിയ വീട് പോലീസ് പൂട്ടിപ്പോയ ശേഷം കതക് തകര്‍ത്ത് അകത്തു കയറാന്‍ അജ്ഞാതന്റെ ശ്രമം ഉണ്ടായിരുന്നു. അയല്‍വാസികള്‍ കണ്ട് ഒച്ച വെച്ചപ്പോള്‍ യുവാവ് കടന്നു കളഞ്ഞു . വിവരം അറിഞ്ഞു മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തി യുവാവിനാണ് തിരച്ചിൽ നടത്തുന്നുണ്ട് .