റെയിൽവേ പാളത്തിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വയോധികന് രക്ഷകരായി റെയിൽവേ പോലീസ്.മുംബൈയിലെ ഹാർബർ ലൈനിലെ ശിവ്ഡി റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ട്രാക്കിൽ ആണ് സംഭവം നടന്നത് . ലോക്കോപെെലറ്റ് എമർജൻസി ബ്രേക്ക് ചവിട്ടി ട്രെയിൻ സുരക്ഷിതമായി നിർതുകയായിരുന്നു .
സംഭവം കണ്ട് ഓടിയെത്തിയ റെയിൽവേ പോലീസ് ഇയാളെ ട്രാക്കിൽ നിന്നും ബലം പ്രയോഗിച്ച് വലിച്ച് മാറ്റി . അതിന് ശേഷം മാത്രമാണ് ട്രെയിൻ കടന്ന് പോയത്. ഇയ്യാൾ റെയിൽ വേട്രാക്കിലേക്ക് തല വെച്ച് കിടക്കുന്നത് കണ്ട റെയിൽവേ ജീവനക്കാർ ബഹളം വെച്ച് ട്രാക്കിലൂടെ ഒാടി . ഇത് കണ്ടാണ് ലോക്കോപെെലറ്റ് വേഗം തന്നെ എമർജന്‌സി ബ്രേക്കിലൂടെ ട്രെയിൻ നിർത്തിയത്. ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ പിന്നീട് ഇയ്യാളെ കസ്റ്റഡിയിലെടുത്തു.