തിരുവനന്തപുരം തോന്നയ്ക്കൽ എ.ജെ കോളേജിൽ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.ഒന്നാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിലാണ് തർക്കം നടന്നത് . ബൈക്ക് റേസിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അവസാനം സംഘര്‍ഷത്തിൽ കലാശിച്ചത്. തടയാന്‍ എത്തിയ പോലീസിന് നേരെ വിദ്യാര്‍ഥികള്‍ കല്ലെറിഞ്ഞു.
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ ബൈക്ക് റേസിങ് നടത്തിയത് മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തു. ഇതിന് പിന്നാലെ കൂടുതല്‍ വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തിയതോടെ സംഘര്‍ഷമായി. കോളേജ് പ്രിന്‍സിപ്പല്‍ വിവരം അറിയിച്ചതോടെ മംഗലാപുരം പോലീസ് സ്ഥലത്തെത്തി. വിദ്യാര്‍ഥികളെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ പോലീസിനെ ആക്രമിച്ചു.ഇതോടെ പോലീസ് ലാത്തിവീശി .നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ ഒരു പോലീസുകാരനും പരിക്കേറ്റു.