പരീക്ഷയിൽ അപാകത;ഉദ്യോഗാർത്ഥികൾ ട്രെയിനിന് തീ വെച്ചു

0
154

പരീക്ഷയിൽ അപാകത ഉണ്ടായാൽ  വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത് സാധാരമാണ് .എന്നാൽ ബിഹാറിലെ ചില വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണ് ഇപ്പോൾ ചർച്ചയാകുന്നത് .റെയില്‍വെ തൊഴില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധം അവസാനം അക്രമാസക്തമായി മാറിയിരിക്കുകയാണ് . പ്രതിഷേധത്തിൽ വിദ്യാർത്ഥികൾ  ഒരു പാസഞ്ചര്‍ ട്രെയിന് തീ വെക്കുകയും മറ്റൊരു തീവണ്ടിക്ക് നേരെ കല്ലെറിയുകയും ചെയ്തു .

ഗയയിലാണ് സംഭവം നടന്നത് .സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.പ്രതിഷേധക്കാര്‍ തീവണ്ടിക്ക് തീയിടുന്നതും ട്രെയിനിന്റെ ബോഗിയില്‍ തീ പടരുന്നതും അഗ്നിശമനാ ഉദ്യോഗസ്ഥര്‍ തീയണക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.വീഡിയോ ഇതോടൊകം തന്നെ വൈറലായി മാറിയിട്ടുണ്ട് .

പരീക്ഷ രണ്ട് ഘട്ടമായി നടത്താന്‍ റെയില്‍വേ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധങ്ങളുണ്ടായത്. രണ്ടാം ഘട്ട പരീക്ഷകള്‍ നടത്തുന്നത്, ആദ്യ ഘട്ടത്തില്‍ വിജയിച്ച വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.സര്‍ക്കാര്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനില്‍ ഒരു പരീക്ഷയെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും, സര്‍ക്കാര്‍ തങ്ങളുടെ ഭാവി ഉപയോഗിച്ചാണ് ഇപ്പോള്‍ കളിക്കുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

എന്നാല്‍ രണ്ടാം ഘട്ട പരീക്ഷയെ കുറിച്ച് നോട്ടിഫിക്കേഷനില്‍ വ്യക്തമായി തന്ന പ്രതിപാദിക്കുന്നുണ്ടെന്നാണ് റെയില്‍വെ മന്ത്രാലയം പറയുന്നത്.പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.പ്രതിഷേധങ്ങളെത്തുടര്‍ന്ന് നടത്തിയ പരീക്ഷ റദ്ദാക്കിയെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി ഉന്നതാധികാര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കൂടാതെ ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കുമെന്നും അവർ വ്യക്തമാക്കി .