ചാലക്കുടിയിൽ ചുഴലിക്കാറ്റ് ,കാരണമറിയാതെ വിദഗ്ധർ;ദൃശ്യങ്ങൾ

0
84

ചാലക്കുടി ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് ശക്തികുറഞ്ഞ  ചുഴലിക്കാറ്റ് വീശി. ചുഴലിക്കാറ്റ് വീശുന്നതിന്റെ  ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യൽ മീഡിയയിൽ വന്‍തോതില്‍ പ്രചരിച്ചിട്ടുണ്ട്.ഇന്നലെ വൈകിട്ട്  3.15നാണ് മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.

മൈതാനത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ചുഴലിക്കാറ്റ് വീശുന്നത് ആദ്യം കണ്ടത് .പിന്നീട് ഇവർ തന്നെ ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു.ഈ പ്രതിഭാസത്തിന്റെ കാരണംന് വ്യക്തമല്ലെന്നു തഹസിൽദാർ ഇ.എൻ. രാജു മാധ്യമങ്ങളെ അറിയിച്ചു. സംഭവം ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിന്റെ സാങ്കേതിക വിഭാഗത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു

2018ലെ പ്രളയത്തിനുശേഷം ഇതിപ്പോൾ  മൂന്നാം തവണയാണ് ചാലക്കുടിയില്‍ ചുഴലിക്കാറ്റ് വീശുന്നത്. അതുകൊണ്ട് തന്നെ വലിയ ആശങ്കയിലാണ് ചാലകുടിക്കാർ .എന്തായാലും ഇത്തരത്തിൽ നിരന്തരം ചുഴലിക്കാറ്റ് ഉണ്ടാകുന്നതിനെ പറ്റി വിശദമായ പഠനം വേണം എന്നാണ് ചാലക്കുടിക്കാരുടെ ആവിശ്യവും