കൂടെയുണ്ടായിരുന്ന യുവാക്കളുടെ കയ്യിൽ മയക്കുമരുന്ന് ;വ്ളോഗറുടെ മരണത്തിൽ ദുരൂഹത !

0
138

വ്‌ലോഗറും മോഡലുമായിരുന്ന കണ്ണൂര്‍ സ്വദേശി നേഹയുടെ മരണത്തിൽ  ദുരൂഹത. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നേഹയെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി ഇവര്‍ കാസര്‍കോട് സ്വദേശി സിദ്ധാര്‍ത്ഥ് നായരോടൊപ്പം ഇവിടെ താമസിച്ച് വരികആയിരുന്നു .ഇവരുടെ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ. കണ്ടെത്തിയതും ഫ്‌ലാറ്റിനു സമീപത്തുനിന്ന് കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാമിനെ എം.ഡി.എം.എ.യുമായി പിടികൂടിയതുമാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്.കൂടാതെ നേഹയുടെ മരണത്തോടെ സിദ്ദാർഥ് നായർ ഒളിവിൽ പോയതും സംശയത്തിന് കാരണമായിട്ടുണ്ട് .

സംഭവ ദിവസം ഉച്ചയോടെ ഒപ്പമുണ്ടായിരുന്ന യുവാവ് ഭക്ഷണം വാങ്ങി തിരികെ വന്നപ്പോള്‍ ഫ്‌ലാറ്റ് അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്.തുടർന്ന്  ഇയാള്‍ സുഹൃത്തായ അബ്ദുള്‍ സലാമിനെ വിളിച്ചുവരുത്തുകയായിരുന്നു.തുടർന്ന് ഇരുവരും വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറിയപ്പോഴാണ് നേഹയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത് .ഉടൻതന്നെ ഇവർ സംഭവം പോലീസിനെ അറിയിച്ചു .നേഹ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

വിവാഹിതയെങ്കിലും ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്നു ഇവര്‍. ആറു മാസം മുന്‍പാണ് കൊച്ചിയില്‍ എത്തിയത്. സിദ്ധാർഥ് നായരുമായി അടുപ്പത്തിലായിരുന്നു നേഹ .സിദ്ധാർഥ് തന്നെ  വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.എന്നാൽ  ഇയാൾ നാട്ടിൽ പോയതിനു പിന്നാലെ വിവാഹത്തിൽനിന്നു പിൻമാറി. ഇതറിഞ്ഞതോടെയാണു യുവതി മരിച്ചതെന്നു സംശയിക്കുന്നതായി സുഹൃത്തുക്കളിൽ ചിലർ പറയുന്നു.

സംഭവം നടന്ന ദിവസം കറുത്ത കാറിൽ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി പരിശോധിച്ച പൊലീസ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തി. യുവതി മരിച്ചുകിടന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്തിയതായാണു വിവരം.എളമക്കരപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഫ്ലാറ്റിൽ ലഹരിവിൽപ്പന നടന്നിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ്  പോലീസ് പരിശോധിക്കുന്നുണ്ട്.