തളർന്നിരിക്കുന്ന ശ്രീനിവാസൻ : വേദനയോടെ ആരാധകർ

0
96

സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്ന നടൻ ശ്രീനിവാസന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറെ വേദനയോടെ നോക്കികാണുന്നത്. ചിത്രങ്ങൾ ഹൃദയഭേദകം എന്നാണ് ആരാധകർ കുറിക്കുന്നത്. മാര്‍ച്ച് 30-ന് ആണ് ഹൃദയ സംബന്ധമായ അസുഖത്തേത്തുടർന്ന് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് ആന്‍ജിയോഗ്രാമില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസമുള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് താരത്തെ ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയത്.

എന്നാല്‍ ഈ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. അദ്ദേഹം മരിച്ചു എന്ന വാര്‍ത്തയാണ് പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ ലോകം അറിഞ്ഞത്. വാര്‍ത്ത തികച്ചും വ്യാജമായിരുന്നു. ശ്രീനിസാന്റെ സുഹൃത്തുക്കളാണ് ആദ്യം വാര്‍ത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബവും പ്രതികരിച്ചിരുന്നു.

എല്ലാം അതിന്റെ വഴിക്ക് വിട്ടിരിക്കുകയാണെന്നും ശ്രീനിവാസന്റെ ആരോഗ്യനില ഭേദപ്പെട്ടു വരികയാണ്. പക്ഷേ പഴയതുപോലെയാകാന്‍ കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും സംസാരിച്ച് തുടങ്ങിയിട്ടൊന്നുമില്ല. പൂര്‍ണമായും ഭേദപ്പെടാന്‍ കുറച്ച് കാലതാമസം എടുത്തേക്കും. കുറച്ച് മാസങ്ങള്‍ വേണ്ടിവരും എന്നാണ് കരുതുന്നത്. ഇതാണ് അദ്ദേഹത്തിന്റെ കുടുംബം നടത്തിയ പ്രതികരണം.