പോലീസ് സേനയിലെ ലെെ​ഗിം​ക ചൂഷണ ആരോപണം : ശ്രീലേഖയ്ക്കെതിരെ പോലീസ് അസോസിയേഷൻ

0
75

വനിതാ ഓഫീസർമാർ പോലീസിൽ ലെെം​ഗിക ചൂഷണത്തിന് വിധേയമാകുന്നു എന്ന ആരോപണം ഉന്നയിച്ചതിനെതിരെ ഡി.ഐ.ജി ശ്രീലേഖയ്ക്കെതിരെ പോലീസ് അസോസിയേഷൻ രം​ഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജു വിന്റെ പ്രതികരണം. അസോസിയേഷനുകൾക്കെതിരായ ശ്രീലേഖയുടെ വിമർശനം അടിസ്ഥാന രഹിതമാണ്. സ്ത്രീകൾ ചൂഷണം നേരിടുന്ന തൊഴിലിടമല്ല പൊലീസെന്നും രു വനിതാ എസ്.ഐ യോട് ഒരു ഡി.ഐ.ജി മോശമായി പെരുമാറി എന്ന് മാഡം പറയുന്നത് കേട്ടു.

ഒരു ഡി.ഐ.ജി അത്തരത്തിൽ തന്റെ സബോർഡിനേറ്റിനോട് മോശമായി പെരുമാറി എന്ന കാര്യം അറിഞ്ഞിട്ട് അതിൽ എന്ത് നടപടി മാഡം സ്വീകരിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ തന്നെ അത് 1990 കളുടെ ആദ്യം നടന്നതാണ് എന്നാണ് സംസാരത്തിലൂടെ നമുക്ക് ബോധ്യമാകുന്നത്. മാത്രമല്ല, ഈ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കിൽ, അത് മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിച്ചതിലൂടെ തീർത്തും നിരുത്തരവാദിത്വത്തോടെയുള്ള സർവീസ് ജീവിതമായിരുന്നു തന്റേതെന്ന് മാഡം സ്വയം വിളിച്ചു പറയുകയായിരുന്നില്ലേ,’ പോസ്റ്റിൽ പറയുന്നു.

ജോലികളുടെ ഭാഗമായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തൊഴിലെടുക്കുന്ന സാഹചര്യമാണ് പൊലീസിലുള്ളത്. വനിതകളുടെ സാന്നിധ്യം അനിവാര്യമായ സന്ദർഭങ്ങളിൽ ജോലിക്കായി അർധരാത്രികളിൽ പോലും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിൽ നിന്ന് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കേണ്ടി വരുന്ന സാഹചര്യം ചിലയിടത്തെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. അതുപോലെ ഡ്യൂട്ടി കഴിഞ്ഞ് അർധരാത്രികളിൽ തിരിച്ച് വീട്ടിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. പൊതുസമൂഹത്തിനായി ഇത്രയേറെ കഷ്ടപ്പെടുന്ന തൊഴിൽ മേഖലയാണ് പൊലീസ് എന്ന ബോധം പോലും ഇല്ലാതെയാണ് ഇങ്ങനെ ഒരു പരാമർശം പൊലീസിന്റെ ഉന്നത സ്ഥാനത്തിരുന്ന് അടുത്തൂൺ പറ്റിയ മാഡത്തിൽ നിന്നും ഉണ്ടായത്. ഇത്തരം ജല്പനങ്ങളിലൂടെ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും ഒരു പക്ഷേ ഉണ്ടാകാം എന്നത് മാഡം ഓർക്കേണ്ടതായിരുന്നു.

അഥവാ ഇങ്ങനെ ആരെങ്കിലും പെരുമാറുന്ന സഹചര്യം ഉണ്ടായാൽ അതിനെ സധൈര്യം നേരിടാൻ തന്റേടമുള്ളവരാണ് കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥർ എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നുവെന്നും ബിജു പറഞ്ഞു.അതുപോലെ ഇങ്ങനെ പെരുമാറിയ ഡി.ഐ.ജി യുടെ പേര് വെളിപ്പെടുത്താത്തതിലൂടെ ആർ. ശ്രീലേഖ അവർകൾ സർവീസിൽ കയറിയ അന്നു മുതൽ വിരമിക്കുന്നതുവരെ സർവീസിൽ ഉണ്ടായിരുന്ന മുഴുവൻ ഐ.പി.എസ് ഉദ്യോഗസ്ഥന്മാരേയും അപകീർത്തിപ്പെടുത്തുന്നതിനും കാരണമായി എന്നത് പറയാതിരിക്കാൻ കഴിയില്ല. ലോകമെങ്ങും സേനാ വിഭാഗങ്ങൾ പുരുഷാധിപത്യത്തിന്റെ കേന്ദ്രങ്ങൾ ആയിരുന്നു. അതിൽ മാറ്റം വന്ന് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല, പൂർണ്ണവുമായിട്ടില്ല. കേരളത്തിൽ പൊലീസിന്റെ താഴെത്തട്ടിൽ മാത്രമായിരുന്നു ആദ്യ കാലത്ത് വനിതകൾ ഉണ്ടായിരുന്നത്.

കേരളപ്പിറവിക്ക് ശേഷമാണ് പൊലീസ് സേനയിൽ വനിതാ സാന്നിധ്യം കൂടി കൂടി വന്നത്. അതിൽ ഐ.പി.എസ് തലത്തിൽ കേരളത്തിൽ ആദ്യമായി വന്ന വനിതാ ഉദ്യോഗസ്ഥ തന്നെയാണ് ആദ്യമായി വിരമിച്ച വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും. അവർ തന്നെ വിരമിച്ച ശേഷം കേരള പൊലീസിലെ മുഴുവൻ സഹോദരിമാരുടേയും ജീവിതത്തെ സംശയ നിഴലിൽ നിർത്തുന്ന തരത്തിലുള്ള ചില പരാമർശങ്ങൾ ഈ ഇന്റർവ്യൂവിലൂടെ നടത്തിയത് അതിരുകടന്നു പോയി എന്ന് വേദനയോടെ പറയട്ടെ,’ അദ്ദേഹം പറയുന്നു.ഈ നാട്ടിലാണ് പൊലീസ് വകുപ്പിലെ വനിതകൾ പീഡനങ്ങൾക്ക് വിധേയരാകുന്നു എന്ന ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഒരു ചാനൽ ചർച്ചയിലൂടെ സ്വയം വിളിച്ചു പറഞ്ഞ് ഡി.ജി.പി സ്ഥാനത്തിരുന്ന് വിരമിച്ചൊരാൾ അപഹാസ്യയാകുന്നത്.

അതുപോലെ തന്നെ പൊലീസ് അസോസിയേഷനുകളേയും ഒരു അടിസ്ഥാനവുമില്ലാതെ അക്ഷേപിക്കുന്നതും കേട്ടു. ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. 1979 മുതൽ കേരളത്തിൽ പൊലീസ് അസോസിയേഷനുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങളും, അവകാശങ്ങളും നേടിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കൊപ്പം അവരുടെ ആത്മാഭിമാനവും, മാന്യമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കാനും സംഘടനകൾ മുൻകൈ എടുത്ത് പ്രവർത്തിക്കുന്നുണ്ട്.2005 ൽ എം.ജി കോളേജിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ നടപടിക്കെതിരേയും, 2017 ൽ ഗവാസ്‌കർ എന്ന പൊലീസ് ഡ്രൈവറെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകൾ കൈയ്യേറ്റം ചെയ്തപ്പോൾ അതിനെതിരേയും സംഘടനകൾ കൈക്കൊണ്ട നിലപാട് പൊതുസമൂഹത്തിന് അറിയാവുന്നതാണല്ലോയെന്നും ബിജു കൂട്ടിച്ചേർത്തു.

‘നിലവിൽ കേരളത്തിലെ ഐ.പി.എസ് ഉദ്യോഗസ്ഥരിൽ നിരവധി വനിതകളുമുണ്ട്. ഐ.പി.എസ് അസോസിയേഷന്റെ സെക്രട്ടറി പദത്തിലുള്ളത് ഹർഷിത അട്ടല്ലൂരി ഐ.പി.എസ് ആണ്. കേരളത്തിൽ റാങ്ക് വ്യത്യാസം ഇല്ലാതെ 100% ജീവനക്കാരും പൂർണ്ണമായും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയാണ് ഹർഷിത അട്ടല്ലൂരി ഐ.പി.എസ് എന്ന് അഭിമാനത്തോടെ പറയാൻ ആഗ്രഹിക്കുന്നു.

കേരളത്തിലെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരെല്ലാം തന്നെ മികവോടെ പ്രവർത്തിക്കുന്ന, എല്ലാവരും അംഗീകരിക്കുന്നവർ തന്നെയാണ് എന്ന കാര്യത്തിലും സേനാംഗങ്ങൾക്ക് സംശയമില്ല,’ അദ്ദേഹം പറയുന്നു.സർവീസിൽ ഇരിക്കെ ചെയ്യാൻ കഴിയുന്നത് ആത്മാർത്ഥമായി ചെയ്യുക. സർവീസിൽ വിരാജിച്ച്, ഒന്നും ചെയ്യാൻ കഴിയാതെ വിരമിച്ച ശേഷം പൊലീസ് സംവിധാനത്തെ ആകെത്തന്നെ തകർക്കുക എന്ന രീതിയിൽ തരം താഴാതിരിക്കുക. ഇത് മാത്രമാണ് ഈ ഇന്റർവ്യൂവിന് മറുപടിയായി കേരളത്തിലെ പൊലീസ് സമൂഹത്തിന് ബഹുമാനപ്പെട്ട മുൻ ഡി.ജി.പിയോട്പറയാനുള്ളതെന്നും ബിജു കൂട്ടിച്ചേർത്തു.