ബലാത്സംഗ കേസിൽ യൂട്യൂബ് വ്‌ളോഗറായ ശ്രീകാന്ത് വെട്ടിയാറിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ‘വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ്’ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരേ രണ്ടുതവണ മീടൂ ആരോപണം ഉയർന്നു.
ജന്മദിനാഘോഷത്തിനായ വിളിച്ചുവരുത്തി ആലുവയിലെ ഫ്‌ളാറ്റിലും കൊച്ചിയിലെ ഹോട്ടൽമുറിയിലും വെച്ച് ശ്രീകാന്ത് വെട്ടിയാർ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പീഡന പരാതി നിലനിൽക്കില്ലെന്നും, ഗൂഢലക്ഷ്യത്തോടെയാണ് തനിക്കെതിരേ ലൈംഗീകപീഡന ആരോപണം ഉയർത്തിയതെന്നുമാണ് ജാമ്യാപേക്ഷയിൽ ശ്രീകാന്ത് വെട്ടിയാർ ചൂണ്ടിക്കാട്ടിയത്.