ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലയുന്ന വിമാനം ദൃശ്യങ്ങൾ വൈറൽ

0
135

ആകാശച്ചുഴിയിൽപ്പെടുക എന്ന് കേട്ടിട്ടുണ്ട് അല്ലേ . ഒരു വിമാനം അങ്ങനെ അകപ്പെട്ടാൽ അതിലെ യാത്രക്കാരുടെ അവസ്ഥ എന്തായിരിക്കും. പേടിപ്പെടുത്തുന്നതാണ് നമ്മൾ ഈ കാണുന്ന ദൃശ്യങ്ങൾ കുറച്ചു സമയത്തേക്ക് മരണത്തിന്റെ വക്കിലെത്തിയ പ്രതീതി. ഇനിയൊരിക്കലും പ്രിയപ്പെട്ടവരെ കാണാൻ കഴിയില്ലെന്ന തിരിച്ചറിവ് നമ്മളിൽ ഉണ്ടാക്കുന്ന ആധാതം ചെറുതൊന്നുമാവില്ല. ആകാശച്ചുഴിയിൽ പെട്ട് ആടിയുലയുന്ന വിമാനം . യാത്രക്കാരുടെ ബാ​ഗുകൾ പോലും നിലത്ത് വീഴുന്ന കാഴ്ച. പരിഭ്രാന്തരായ യാത്രക്കാർ.

മുബെെയിൽ നിന്നും ദുർ​ഗാപ്പൂരിലേക്കു്ള സ്പെെസ് ജെറ്റ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങളാണിത്. ലാന്റിം​ഗിനിടെയാണ് ഇത്തരത്തിൽ അപകടം സംഭവിക്കുന്നത്. പിന്നാലെ യാണ് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങലിൽ പ്രചരിച്ചു തുടങ്ങിയത്. യാത്രക്കാരുടെ ല​ഗേജും ഓക്സിജൻ മാസ്കുകളും നിലത്ത് ചിതറിക്കിടക്കുന്നത് ദൃശ്യങ്ങലിൽ കാണാൻ കഴിയും. പരിഭ്രാന്തരായ ആളുകൾ സഹായത്തിനായി നിലവിലിക്കുന്നതും കേൾക്കാം. എയർഹോസ്റ്റസ് യാത്രക്കാരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. ബാ​ഗുകൾ വീണ് യാത്രക്കാർക്ക് തലയ്ക്ക് പരിക്കേറ്റു. സ്പെെസ് ജെറ്റിന്റെ ബോയിങ്ങ് 737 വിമാനമാണ് ഞായറാഴ്ച വൈകുന്നേരം ലാന്റിം​ഗിനിടെ ആടിയുലഞ്ഞത്.  189 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വിമാനമാണിത്.