മഞ്ഞ് വീഴ്ചയുടെ മനോഹര ദൃശ്യങ്ങൾ !

0
141

സൗദി അറേബ്യയിലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. മണൽ നിരപ്പിനടിയിലായി മഞ്ഞ് വീണുകിടക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

സൗദിയിലെ തബൂക് പ്രദേശത്ത് ശനിയാഴ്ച രാവിലെ കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ മഞ്ഞുവീഴ്ചയുടെ ദൃശ്യങ്ങൾ നിരവധി പേർ പോസ്റ്റ് ചെയ്യുകയായിരുന്നു.

മുഹമ്മദ് അൽയഹ്യ എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മഞ്ഞിന് മേൽ മണൽ വീണുകിടക്കുന്നതും മണൽ കൈകൊണ്ട് മാറ്റി മഞ്ഞ് കാണിക്കുന്നതുമാണ് വീഡിയോയിലുള്ളത്.