വെട്ടിക്കൊന്ന ശേഷം വിഷം കുത്തിവെച്ചു : മതാപിതാക്കളോട് മകൻ ചെയ്ത ക്രൂരത

0
85

പുതുപ്പരിയാരത്ത് അച്ഛനേയും അമ്മയേയും അതിക്രൂരമായി കൊലപ്പെടുത്തിയത് മകന്‍ സനല്‍ തന്നെയെന്ന് പൊലീസ്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനമ്മമാരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് സനല്‍ പൊലീസിന് വിശദീകരിച്ചു നല്‍കി.

അച്ഛനമ്മമാരെ കൊന്ന ശേഷം കൈയ്യില്‍ കരുതിയിരുന്ന വിഷകുപ്പിയെടുത്ത് അവരുടെ ദേഹത്ത് സിറിഞ്ചുപയോഗിച്ച് വിഷം കുത്തിവെച്ചെന്നും പൊലീസ് പറഞ്ഞു.അമ്മയുടെ ദേഹത്ത് വിഷം കുത്തി വെക്കാന്‍ ശ്രമിക്കുന്നതിനിടെ രക്തത്തില്‍ കാലുതെന്നി വീണ് സിറിഞ്ച് ഒടിഞ്ഞെന്നും ഇതോടെ ഇരുവരുടേയും മുറിവുകളില്‍ കീടനാശിനിയും വിഷവും ഒഴിച്ചെന്നും സനല്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു.

അമ്മ ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ ഏറ്റിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. നടുവിന് പരിക്കേറ്റ് കിടപ്പിലായിരുന്ന അച്ഛന്‍ ചന്ദ്രന്‍ നിലവിളിച്ചതിനെ തുടര്‍ന്ന് സനല്‍ അദ്ദേഹത്തേയും വെട്ടുകയായിരുന്നു.

ചന്ദ്രന്റെ ശരീരത്തില്‍ 26 വെട്ടുകളേറ്റിട്ടുണ്ട്. ഇരുവരും മരിച്ച് കിടക്കുന്നതിനടുത്തിരുന്ന് സനല്‍ ആപ്പിള്‍ കഴിച്ചിരുന്നതായും പൊലീസ് പറഞ്ഞു.കൊലപാതത്തിന് ശേഷം അച്ഛന്റെ മുറിയിലെ ശുചിമുറിയില്‍ നിന്ന് രക്തക്കറ കഴുകിക്കളഞ്ഞ് രക്ഷപ്പെട്ടതെന്നും സനല്‍ പൊലീസിനോട് സമ്മതിച്ചു.